മുംബൈയിലെ സഹോദരന്മാർ ചേർന്ന് ആരംഭിച്ച അഡ്വർടൈസിംഗ് സ്റ്റാർട്ട് അപ്പ് കന്പനിയായ മീഡിയ.നെറ്റ് (Media.net)നെ ചൈന ഏറ്റെടുത്തു. ദിവ്യാങ്ക് തുരാഖിയ (34), ഭവിൻ (36) എന്നിവർ ചേർന്നാണ് ഈ സ്ഥാപനം ആരംഭിച്ചത്. ഇന്ത്യയിലെ തന്നെ സാങ്കേതിക വിദ്യാ രംഗത്തെ മൂന്നാമത്തെ വലിയ ഏറ്റെടുക്കലാണിത്. 6038 കോടി രൂപയ്ക്ക് ആണ് ചൈന മീഡിയ.നെറ്റിനെ ഏറ്റടുത്തത്.
‘കച്ചവട മനസോട് കൂടിയ ഹാക്കർമാർ’ എന്ന് സ്വയം വിശേഷിപ്പിച്ചാണ് ഇരുവരും വിപണിയിലേക്കിറങ്ങിയത്.
1996ലാണ് തുറഖിയ സഹോദരന്മാർ മീഡിയ.നെറ്റ് ആരംഭിക്കുന്നത്. പിന്നീട് ഇരുവരും ആഗോള നിക്ഷേപക ഫണ്ടിൽ പണം നിക്ഷേപിച്ച് കോടീശ്വരന്മാരുടെ ക്ളബ്ബിൽ ഇടംപിടിച്ചു. 2014ൽ നാസ്ഡാകിൽ ലിസ്റ്റ് ചെയ്തിട്ടുള്ള കന്പനിയുമായി 160 മില്യൺ ഡോളറിന് തങ്ങളുടെ സേവനങ്ങൾ വിൽക്കുകയും ചെയ്തു.
2015ൽ 232 മില്യൺ വരുമാനം ഉണ്ടാക്കിയ കന്പനിയുടെ 90 ശതമാനവും അമേരിക്കയിൽ നിന്ന് ആയിരുന്നു.
പരസ്യക്കാർക്കും പ്രസാധകർക്കുമായി വിവിധ ഉൽപന്നങ്ങൾ വികസിപ്പിച്ചു നൽകുകയാണ് മീഡിയ.നെറ്റ് ചെയ്തു വന്നത്.
Post Your Comments