ലൈഫ്സ്റ്റൈല്‍ രോഗങ്ങളുടെ രാജാവാണ് പ്രമേഹം. ഒരു പരിധി കഴിഞ്ഞാല്‍പ്പിന്നെ ഇന്‍സുലിന്‍ കുത്തിവയ്പ്പ് എന്ന മാര്‍ഗ്ഗം ഉപയോഗിച്ചുമാത്രമെ പ്രമേഹത്തെ നിയന്ത്രിക്കാനാകൂ. ഇടയ്‌ക്കിടെ ഇന്‍സുലിന്‍ ഇഞ്ചക്ഷന്‍ എടുക്കേണ്ടിവരുന്നത്, പല പ്രമേഹ രോഗികള്‍ക്കും ക്ലേശകരമായ കാര്യമാണ്.
ഏതായാലും പ്രമേഹരോഗികള്‍ക്ക് ആശ്വസം നല്‍കുന്ന ഒരു വാര്‍ത്തയാണ് അമേരിക്കയില്‍ നിന്ന്‍ വന്നിരിക്കുന്നത്. ഇന്‍സുലിന്‍ ഇഞ്ചക്ഷന് പകരം ഉപയോഗിക്കാവുന്ന ഗുളികകള്‍ വികസിപ്പിച്ചെടുത്തിരിക്കുന്നു. അമേരിക്കയിലെ ഒരുകൂട്ടം ഗവേഷകരമാണ് ഇന്‍സുലിന്‍ ഗുളികയ്ക്ക് പിന്നില്‍.
ക്ലോസെറ്റോസോംസ് ക്യാപ്‌സ്യൂള്‍ രൂപത്തിലുള്ള ഇന്‍സുലിന്‍ ഗുളികകളാണ് ന്യൂയോര്‍ക്കിലെ നയാഗ്ര സര്‍വ്വകലാശാലയിലെ ഗവേഷകര്‍ വികസിപ്പിച്ചെടുത്തിരിക്കുന്നത്. പ്രൊഫസര്‍ മേരി മക്‌കോര്‍ട്ടിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്‍സുലിന്‍ ഗുളിക വികസിപ്പിച്ചെടുത്തത്.
ഈ ഗുളിക ശരീരത്തിനുള്ളില്‍ കുടലില്‍വെച്ച് ക്യാപ്‌സ്യൂളിനുള്ളിലെ ഇന്‍സുലിന്‍ രക്തത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്ന രീതിയിലാണ് വികസിപ്പിച്ചിരിക്കുന്നത്. ഇന്‍സുലിന്‍ നേരിട്ട് വയറില്‍ എത്തുന്നത്, ദോഷകരമായാതിനാലാണ് ക്ലോസെറ്റോസോം ക്യാപ്‌സ്യൂളിനുള്ളിലാക്കിയ രീതിയില്‍ ഗവേഷകര്‍ അതിനെ അവതരിപ്പിച്ചിരിക്കുന്നത്.
ഏതായാലും ലോകത്തിന്‍റെ നാനാകോണിലുമുള്ള ലക്ഷക്കണക്കിന് പ്രമേഹരോഗികള്‍ക്ക് ആശ്വാസം പകരുന്ന വാര്‍ത്തയാണിത്. ഇത് സംബന്ധിച്ച് ഗവേഷണസംഘം നടത്തിയ പരീക്ഷണത്തിന് അംഗീകാരം ലഭിച്ചാല്‍ ലോകവ്യാപകമായി വിപണിയിലെത്തിക്കാനാകുമെന്നാണ് പ്രതീക്ഷ. പഠനം സംബന്ധിച്ച വിശദാംശങ്ങള്‍ ഫിലാഡല്‍ഫിയയില്‍ നടന്ന അമേരിക്കന്‍ കെമിക്കല്‍ സൊസൈറ്റിയുടെ വാര്‍ഷിക യോഗത്തില്‍ അവതരിപ്പിച്ചു.
Post Your Comments