വരും വര്‍ഷങ്ങളില്‍ ഐടി മേഖലയില്‍ തൊഴിലെടുക്കുന്നവരടക്കം നിരവധി പേരുടെ ജോലി തെറിപ്പിക്കുന്ന സാങ്കേതികമാറ്റമാണ് വരാനിരിക്കുന്നതെന്നാണ് മുന്നറിയിപ്പ്.ഇന്ത്യയില്‍ ഇന്റര്‍നെറ്റ് അധിഷ്ടിത വ്യവസായങ്ങൾ വര്‍ഷങ്ങള്‍ക്കകം 70,000 ത്തോളം പേരുടെ തൊഴില്‍ നഷ്ട്ടപെടുത്തുമെന്ന് സിനോവ് എന്ന കണ്‍സള്‍ട്ടിങ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ട് .ഇന്റര്‍നെറ്റിന്റെ അതിപ്രസരം ജോലിയെ ബാധിക്കുന്നവരുടെ എണ്ണം ഇന്ത്യയില്‍ 1.20 ലക്ഷം വരും.94,000 പേര്‍ക്ക് നേരിട്ട് ജോലി നഷ്ടമാകും.എന്നാല്‍ ഇതേ സാഹചര്യത്തില്‍ 25,000 ത്തോളം പുതിയ തൊഴിലവസരങ്ങള്‍ ഉണ്ടാകുകയും ചെയ്യും.ഇത് കണക്കിലെടുക്കുമ്പോൾ തൊഴില്‍ നഷ്ടത്തിന്റെ എണ്ണം 69,000 ആയി കുറയും.എന്നാൽ തൊഴില്‍ നഷ്ടമാകുന്നവര്‍ക്കാകണമെന്നില്ല പുതിയ തൊഴില്‍ ലഭിക്കുന്നത് .
മനുഷ്യരേക്കാള്‍ ഇന്റര്‍നെറ്റ് സഹായത്തില്‍ ഏതെങ്കിലും തൊഴിലില്‍ തീരുമാനമെടുക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നതിനെയാണ് ഇന്റര്‍നെറ്റ് ഓഫ് തിംങ്‌സ് എന്ന് വിളിക്കുന്നത് .പ്രധാനമായും ഓഫീസ് അഡ്മിനിസ്‌ട്രേഷന്‍, സപ്പോര്‍ട്ട് സ്റ്റാഫ്, അറ്റകുറ്റപണി വിഭാഗങ്ങളിലുള്ളവരുടെ ജോലിയാണ് ഭീഷണിയിലുള്ളത്.ഇന്റര്‍നെറ്റ് വഴി നിയന്ത്രിക്കുന്ന മാനേജര്‍മാര്‍ റോബോട്ട് കോ ഓര്‍ഡിനേറ്റര്‍മാര്‍ വ്യാവസായിക പ്രോഗ്രര്‍മാര്‍ നെറ്റ്‌വര്‍ക്ക് എഞ്ചിനീയര്‍മാര്‍ തുടങ്ങിയ മേഖലകളിലായിരിക്കും പുതിയ തൊഴിലവസരങ്ങൾ ഉണ്ടാവുക .തൊഴിലാളികള്‍ തൊഴില്‍ നഷ്ടപ്പെട്ട് പെരുവഴിയിലാകുമെങ്കിലും സ്ഥാപനങ്ങളും ഉടമകളും ഇന്റര്‍നെറ്റ് വഴി ലാഭംവര്‍ധിപ്പിക്കും. 7.3 ബില്യണ്‍ ഡോളറിന്റെ (ഏകദേശം അരലക്ഷം കോടിരൂപ) മാര്‍ക്കറ്റായിരിക്കും 2021 ആകുമ്പോഴേക്കും ഇന്ത്യയില്‍ ഇന്റര്‍നെറ്റ് അധിഷ്ടിത സാങ്കേതികവിദ്യക്കുണ്ടാകുക.ഇന്റര്‍നെറ്റ് അധിഷ്ടിത സാങ്കേതികവിദ്യ ഉപയോഗിക്കുന്നതില്‍ 80 ശതമാനവും കോര്‍പറേറ്റ് സ്ഥാപനങ്ങളായിരിക്കും.
Post Your Comments