തളിപ്പറമ്പ് : നഷ്ടപരിഹാര തുക നല്‍കാത്തതിനെ തുടര്‍ന്ന് കണ്ണൂരിലെ മൂന്ന് കെഎസ്ആര്‍ടിസി ബസുകള്‍ ജപ്തി ചെയ്യാന്‍ കോടതി ഉത്തരവ്. തളിപ്പറമ്പ് സീതിസാഹിബ് ഹൈസ്‌കൂള്‍ ഒന്‍പതാം തരം വിദ്യാര്‍ഥിയും കാര്യാമ്പലം സ്വദേശിയുമായ പള്ളിവളപ്പില്‍ അയൂബ്(15) മരിച്ച സംഭവത്തില്‍ കുടുംബത്തിനുള്ള നഷ്ടപരിഹാര തുകയായ 16 ലക്ഷത്തോളം രൂപ നല്‍കാത്തതിനെ തുടര്‍ന്നാണ് ബസുകള്‍ ജപ്തി ചെയ്യാന്‍ തലശേരി എംഎസിടി ജഡ്ജ് ഉത്തരവിട്ടത്.
ബെംഗളൂരു റൂട്ടിലോടുന്ന ഒരു ബസും ജില്ലയില്‍ സര്‍വീസ് നടത്തുന്ന രണ്ട് ബസുകളുമാണ് ജപ്തി ചെയ്യുന്നത്. 2019 ജനുവരി 30 നാണ് ബസ് സ്റ്റാന്‍ഡില്‍ സായാഹ്ന പത്രം വില്‍ക്കുന്നതിനിടെ പിറകോട്ട് എടുക്കുന്നതിനിടയില്‍ ബസിനും ബസ് സ്റ്റാന്‍ഡ് കോംപ്ലക്‌സിന്റെ തൂണിനും ഇടയില്‍പ്പെട്ട് അയൂബ് ദാരുണമായി മരിച്ചത്. ഇതിനുശേഷം 2015 ജനുവരി ഏഴിന് അയൂബിന്റെ കുടുംബത്തിന് 10.78 ലക്ഷം രൂപ 2010 മുതലുള്ള എട്ട് ശതമാനം പലിശ ഉള്‍പ്പെടെ നല്‍കാന്‍ തലശേരി എംഎസിടി കോടതി ഉത്തരവിട്ടിരുന്നു.
എന്നാല്‍ പണം നല്‍കാന്‍ കെഎസ്ആര്‍ടിസി തയാറാകാത്തതിനെ തുടര്‍ന്ന് അയൂബിന്റെ കുടുംബം വീണ്ടും കോടതിയെ സമീപിച്ചെങ്കിലും കേസിലെ പ്രതികളായ കെഎസ്ആര്‍ടിസി എംഡിയും ബസ് െ്രെഡവറും കോടതിയില്‍ ഹാജരായില്ല. ഇതേ തുടര്‍ന്നാണ് ബസുകള്‍ ജപ്തി ചെയ്യാന്‍ ഇവര്‍ കോടതിയെ സമീപിച്ചത്. ഹര്‍ജി പരിഗണിച്ച കോടതി ജപ്തി ഉത്തരവ് നല്‍കുകയായിരുന്നു. പിതാവ് നേരത്തെ മരിച്ചതിനാല്‍ ഉമ്മയും നാല് സഹോദരങ്ങളും ഉള്‍പ്പെടുന്ന കുടുംബത്തിന്റെ നിത്യചിലവിനായി സ്‌കൂള്‍ വിട്ട് വന്ന ശേഷം ഏറ്റവും ഇളയവനായ അയൂബ് പത്ര വില്‍പ്പന നടത്തിയാണ് വരുമാനം ഉണ്ടാക്കിയിരുന്നത്. ഇതിനിടയിലാണ് അപകടം ഉണ്ടായത്.
Post Your Comments