മലപ്പുറം : ഒതുക്കുങ്ങലില്‍ എടിഎം മെഷീന്‍ തകര്‍ത്ത് മോഷണം നടത്താന്‍ ശ്രമിച്ച യുവാവ് പിടിയില്‍. ഇതരസംസ്ഥാന തൊഴിലാളിയും ബംഗാള്‍ സ്വദേശിയുമായ യുവാവാണ് പിടിയിലായത്. ഇയാളുടെ ദൃശ്യങ്ങള്‍ എടിഎമ്മിനുള്ളിലെ സിസിടിവി ക്യാമറയില്‍ നിന്നും ലഭിച്ചിരുന്നു. ഇതേതുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്.
രാവിലെ 7.30ഓടെ എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കാനെത്തിയ ആളാണ് എടിഎം തകര്‍ക്കപ്പെട്ടതായി ആദ്യം കണ്ടത്. ഉടനെ കോട്ടക്കല്‍ പൊലീസിലും ബാങ്കിലും വിവരമറിയിച്ചു. പൊലീസ് നടത്തിയ പരിശോധനയില്‍ പുറത്തെയും അകത്തേയും സിസിടിവി ക്യാമറ നശിപ്പിച്ചതായി കണ്ടെത്തിയിരുന്നു എടിഎമ്മിലൂടെ പണം പിന്‍വലിക്കുന്ന ഭാഗം പൊളിച്ചെടുത്ത നിലയിലായിരുന്നു. യുപിഎസില്‍ നിന്ന് മെഷീനിലേക്കുളള കേബിളുകളും വിച്ഛേദിച്ചിരുന്നു.
എടിഎം പ്രവര്‍ത്തിച്ചിരുന്ന അതേ കെട്ടിടത്തിലാണ് ഇയാള്‍ താമസിച്ചിരുന്നത്. എടിഎം മെഷീന്‍ തകര്‍ത്ത് പണം കവരാനായിരുന്നു ശ്രമമെങ്കിലും അത് വിജയിച്ചില്ല. എടിഎമ്മില്‍ നിന്ന് പണം മോഷ്ടിക്കുന്നതിനായി ഇയാള്‍ ഏറെ നാളായി ആസൂത്രണം നടത്തിയിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. എടിഎമ്മിനുള്ളില്‍ നിക്ഷേപിച്ചിരുന്ന പണം നഷ്ടപ്പെട്ടിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.
Post Your Comments