KeralaNews

എയ്ഡഡ് സ്‌കൂള്‍-കോളേജ് നിയമനങ്ങള്‍ പി.എസ്.സിയ്ക്ക് വിടണം ; പി.എസ്.സി ചെയര്‍മാന്‍ ഡോ.കെ.എസ് രാധാകൃഷ്ണന്‍

കൊച്ചി : സര്‍ക്കാര്‍ ഖജനാവില്‍ നിന്നു പണം കൊടുക്കുന്ന ഏതു സ്ഥാപനത്തിന്റെയും നിയമനം പി.എസ്.സി നടത്തണമെന്നു ചെയര്‍മാന്‍ ഡോ. കെ.എസ്. രാധാകൃഷ്ണന്‍. ചെയര്‍മാനായി അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി നേട്ടങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.


ദേവസ്വം ബോര്‍ഡ്, എയ്ഡഡ് സ്‌കൂള്‍, കോളജ് നിയമനങ്ങളെല്ലാം പിഎസ്സി വഴി നടത്തണമെന്നാണു തന്റെ അഭിപ്രായം. പിഎസ്സി നിയമനത്തിലെ നിലവിലെ സംവരണ രീതി തുറന്ന ചര്‍ച്ചയ്ക്കു വിധേയമാക്കണം. അഞ്ചു വര്‍ഷക്കാലത്തിനുള്ളില്‍ പിഎസ്സിയുടെ പ്രവര്‍ത്തനത്തില്‍ ഗുണപരമായ ഒട്ടേറെ മാറ്റങ്ങള്‍ വരുത്താന്‍ സാധിച്ചുവെന്നു ഡോ. കെ.എസ്.രാധാകൃഷ്ണന്‍ പറഞ്ഞു. വിവിധ തസ്തികകളില്‍ 4398 വിജ്ഞാപനം പുറപ്പെടുവിച്ചു.

shortlink

Post Your Comments


Back to top button