ശ്രീനഗർ ∙: ചര്‍ച്ചകള്‍ക്കും സംഘര്‍ഷം നേരിടുന്നതിനുള്ള നടപടികള്‍ ഏകോപിപ്പിക്കാനുംകേന്ദ്ര
ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് ഇന്ന് കശ്മീരിലെത്തും.പ്രശ്നങ്ങള്‍ക്ക് രാഷ്ട്രീയ പരിഹാരമാണ് വേണ്ടതെന്ന് സുപ്രീംകോടതി നിര്‍ദേശിക്കുകയും വിവിധ കോണുകളില്‍ നിന്ന് സമാന അഭിപ്രായം ഉയരുകയും ചെയ്ത പശ്ചാത്തലത്തിലാണ് സമാധാനംപുന:സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ ഉൗര്‍ജ്ജിതമാക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രി കാശ്മീരിലെത്തുന്നത്.
എന്നാൽ പ്രതിഷേധം തണുപ്പിക്കാന്‍ ചര്‍ച്ചയാവാമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെനിർദ്ദേശംവിഘടനവാദികൾ തള്ളി .കശ്മീരിലെ പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരത്തിന് ചര്‍ച്ചയാവാമെന്ന നിർദ്ദേശം പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിപക്ഷ നേതാക്കള്‍ക്കു മുന്‍പാകെ വെച്ചിരുന്നു. ഒമര്‍ അബ്ദുള്ള ഉള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കള്‍ ഈ ആഹ്വാനം സ്വീകരിച്ചെങ്കിലും വിഘടനവാദികള്‍ മോദിയുടെ നിർദ്ദേശം തള്ളുകയായിരുന്നു .സ്വയം നിര്‍ണയാവകാശം നല്‍കിയാലേ പ്രശ്നം തീരൂ എന്ന് ഹുറിയത്ത് നേതാക്കള്‍ പ്രതികരിച്ചിട്ടുണ്ട് .ജൂലൈ എട്ടിന് ഹിസ്ബുൾ ഭീകരന്‍ ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതിനു പിന്നാലെയാണ് കശ്മീരില്‍ സംഘര്‍ഷമുണ്ടാമുണ്ടായത്.രണ്ടു ദിവസത്തെ സന്ദര്‍ശനത്തില്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി, സംസ്ഥാന മന്ത്രിമാര്‍, രാഷ്ട്രീയ നേതാക്കള്‍, സൈനിക ഉദ്യോഗസ്ഥര്‍ എന്നിവരുമായി രാജ്നാഥ് സിങ് ചര്‍ച്ച നടത്തും.
Post Your Comments