ബംഗളൂരു : വിനോദയാത്രയുടെ മറവില്‍ വനിതാ ജീവനക്കാരെ പീഡിപ്പിച്ച കണ്‍സള്‍ട്ടന്‍സി കമ്പനി എം.ഡിക്കെതിരെ കേസ്. ബംഗളൂരു എം.ജി റോഡിലെ ഹെല്‍ത്ത് കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തിലെ ജീവനക്കാരിയുടെ പരാതിയിലാണ് എം.ഡി ഭാനു പ്രകാശിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. മയക്കുമരുന്ന് നല്‍കിയ ശേഷം മൂന്നു ജീവനക്കാരെയാണ് ഭാനു പ്രകാശ് പീഡിപ്പിച്ചതെന്ന് പൊലീസ് അറിയിച്ചു..
ടെലി മാര്‍ക്കറ്റിംഗ് വിഭാഗത്തില്‍ ജോലി ചെയ്യുന്ന യുവതികളാണ് ഭാനു പ്രകാശിനെതിരെ പരാതി നല്‍കിയത്. ട്രെയിനിംഗിനെന്ന് പറഞ്ഞാണ് ഭാനു പ്രകാശ് ബംഗളൂരുവിന്റെ വിവിധ ഭാഗങ്ങളില്‍ ഇവരെ ടൂറിനു കൊണ്ടുപോയിരുന്നത്. രാത്രിക്കാലങ്ങളില്‍ ഹോട്ടലുകളില്‍ മുറിയെടുത്ത ശേഷം യുവതികള്‍ക്ക് മയക്കുമരുന്ന് നല്‍കിയായിരുന്നു പീഡനം. പീഡനദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയതോടെയാണ് യുവതികള്‍ പൊലീസിനെ സമീപിച്ചത്. യുവതികളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഭാനു പ്രകാശിനുവേണ്ടിയുള്ള അന്വേഷണം പൊലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്.
Post Your Comments