തിരുവനന്തപുരം : ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ഘോഷയാത്രകള്‍ സംഘടിപ്പിക്കാനുള്ള സി.പി.എം തീരുമാനത്തിനെ പരിഹസിച്ച് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍. ഫേയ്‌സ്ബുക്കിലെഴുതിയ കുറിപ്പിലാണ് സുരേന്ദ്രന്റെ പരിഹാസം.
രണ്ടു കൊല്ലം മുമ്പ് ഗണേശോല്‍സവം, കഴിഞ്ഞ കൊല്ലം ശ്രീകൃഷ്ണജയന്തി, അടുത്ത കൊല്ലം മുത്തപ്പന്‍ വെളളാട്ട്, അതിനടുത്ത കൊല്ലം കുട്ടിച്ചാത്തന്‍ സേവ, 2021ല്‍ പതിനാറടിയന്തിരം. വൈരുധ്യാതിഷ്ടിത ഭൗതികവാദം ,ശാസ്ത്രീയ സോഷ്യലിസം, ലെനിന്റെ പാര്‍ട്ടി പരിപാടി. ഹോ ഈ പാര്‍ട്ടിയെപ്പററി നിങ്ങള്‍ക്ക് ഒരു ചുക്കും അറിയില്ല. ഇങ്ങനെയാണ് സുരേന്ദ്രന്റെ ഫേയ്‌സ്ബുക് കുറിപ്പ്.
Post Your Comments