KeralaNewsInternational

മലയാളി വിദ്യാര്‍ത്ഥിക്ക് ഗൂഗിളിന്റെ അംഗീകാരം

കൊച്ചിയിലെ എൻജിനീയറിങ് വിദ്യാർഥി പ്രിൻസ് രാജുവിനാണ് ഗൂഗിളിന്റെ സ്കോളർഷിപ്പ് അംഗീകാരം ലഭിച്ചത്. കോതമംഗലം മാർ അത്തനേഷ്യസ് എൻജിനീയറിങ് കോളജിലെ ബിടെക് കംപ്യൂട്ടർ സയൻസ് അവസാന വർഷ വിദ്യാർഥിയാണ് പ്രിൻസ് രാജു. പോത്താനിക്കാട് കല്ലുങ്കൽ കെ.പി.രാജുവിന്റെയും സൂസന്റെയും മകനാണ് പ്രിൻസ്. ഗൂഗിളിന്റെ വെങ്കിട് പഞ്ചാപകേശൻ മെമ്മോറിയൽ സ്കോളർഷിപാണിത്.

കഴിഞ്ഞ മേയിൽ കാൻസർ രോഗബാധിതനായി മരിച്ച യു ട്യൂബിന്റെ എൻജിനീയറിങ് വിഭാഗം മേധാവിയായിരുന്ന വെങ്കിട് പഞ്ചാപകേശന്റെ സ്മരണയ്ക്കായി ഇന്ത്യയിലെ ആറ് കംപ്യൂട്ടർ സയൻസ് ബിരുദ വിദ്യാർഥികൾക്ക് ഗൂഗിൾ ഏർപ്പെടുത്തിയതാണു സ്കോളർഷിപ്. 750 ഡോളറും (ഏകദേശം 48,000 രൂപ) കലിഫോർണിയയിലെ യു ട്യൂബ് ആസ്ഥാനം സന്ദർശിക്കാനുള്ള അവസരവും അടങ്ങുന്നതാണ് അവാർഡ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button