KeralaNews

എബ്രഹാം കൊലക്കേസ് പുതിയ വഴിത്തിരിവിലേക്ക്

കൊല്ലം : ഭാര്യയും കാമുകനും ചേര്‍ന്നു സാം ഏബ്രഹാമിനെ സയനൈഡ് നല്‍കി കൊലപ്പെടുത്തിയ കേസില്‍ തെളിവുകള്‍ പുറത്ത്.

സാമിനെ കൊലപ്പെടുത്താന്‍ വേണ്ടി പ്രതികള്‍ ദീര്‍ഘനാളത്തെ തയ്യാറെടുപ്പു നടത്തിയതായി മെല്‍ബണ്‍ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രതികളായ സോഫിയും അരുണ്‍ കമലാസനും സംശയം തോന്നിപ്പിക്കാതെ സാമിനെ കൊടിയ വിഷം നല്‍കി കൊലപ്പെടുത്തിയെന്നതാണു കേസ്. കഴിഞ്ഞ ഒക്ടോബറിലാണു സാം മരിക്കുന്നത്.

കോളേജ് കാലത്ത് സോഫി ഒരേസമയം രണ്ട് പേരെയാണ് പ്രണയിച്ചത്. സ്‌കൂള്‍ കാലം തൊട്ട് പരിചയമുണ്ടായിരുന്ന സാമിനെ പ്രേമിച്ചപ്പോള്‍ തന്നെ കോളേജ് കാലത്ത് പരിചയപ്പെട്ട അരുണ്‍ കമലാസനനുമായി പാരലല്‍ ബന്ധം തുടരുകയും ചെയ്തു. കോളേജ് കാലത്തെ ഇവരുടെ പ്രണയം അന്നത്തെ സഹപാഠികള്‍ക്ക് അറിയുകയും ചെയ്യുമായിരുന്നു.

അന്നു പോസ്റ്റ്‌മോര്‍ട്ടം നടത്തിയതായി ഓസ്‌ട്രേലിയന്‍ പൊലീസ് പറയുന്നില്ല. എന്നാല്‍ ചിലര്‍ മരണത്തില്‍ സംശയം പ്രകടിപ്പിച്ചതോടെയാണ് അന്വേഷണം പൊലീസ് തുടര്‍ന്നത്. കൊലപാതകത്തിന്റെ രഹസ്യം എങ്ങിനെയാണു ചോര്‍ന്നതെന്ന വിവരവും പൊലീസ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല

shortlink

Post Your Comments


Back to top button