Kerala

സ്വകാര്യ സ്ഥാപനങ്ങളില്‍ ഒഴിവ്

കണ്ണൂര്‍● ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനോടനുബന്ധിച്ചുളള എംപ്ലോയബിലിറ്റി സെന്ററില്‍ പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് ആന്‍ഡ്രോയിഡ് ഡവലപ്പര്‍, എച്ച് ആര്‍ എക്‌സിക്യുട്ടീവ്, ഓട്ടോ ഇലക്ട്രീഷ്യന്‍, അക്കൗണ്ട്‌സ് ഫാക്കല്‍റ്റി, ഓട്ടോകാഡ് സിവില്‍ ഫാക്കല്‍റ്റി, പി എച്ച് പി ഫാക്കല്‍റ്റി, ഷോറും സെയില്‍സ് കണ്‍സള്‍ട്ടന്റ്-വനിത, റിസപ്ഷനിസ്റ്റ്-വനിത, സ്റ്റോര്‍കീപ്പര്‍, പെയിന്റേഴ്‌സ്, വാറന്റി കോ ഓര്‍ഡിനേറ്റര്‍, ഡെന്റേഴ്‌സ്, ടീം ലീഡര്‍, ഐ ഒ എസ് ഡവലപ്പര്‍, മാര്‍ക്കറ്റിങ്ങ് എക്‌സിക്യുട്ടീവ് സി ആര്‍ ഇ, പ്രൊഫഷണല്‍ സെയില്‍സ് എക്‌സിക്യുട്ടീവ് തസ്തികകളിലേക്ക് 27 ന് രാവിലെ 10.30 ന് ഇന്റര്‍വ്യൂ നടക്കും.

താല്‍പര്യമുളള യോഗ്യരായ 35 വയസില്‍ കുറവ് പ്രായമുളള ഉദേ്യാഗാര്‍ത്ഥികള്‍ എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്ത് ഇന്റര്‍വ്യൂവിന് പങ്കെടുക്കണം. നിലവില്‍ രജിസ്റ്റര്‍ ചെയ്ത ഉദേ്യാഗാര്‍ത്ഥികള്‍ക്കും ഇന്റര്‍വ്യൂവിന് പങ്കെടുക്കാവുന്നതാണ്. ഫോണ്‍: 0497 2707610, 8156955083.

shortlink

Post Your Comments


Back to top button