KeralaNews

ഫോൺ നമ്പര്‍ നല്‍കാതെ റീചാര്‍ജ് ചെയ്യാം ; സ്ത്രീസുരക്ഷ മുൻ നിർത്തി ‘ഐഡിയ’

കൊച്ചി: സ്വന്തം ഫോണ്‍ നമ്പര്‍ നല്‍കാതെ തന്നെ റീചാര്‍ജ് ചെയ്യാന്‍ കഴിയുന്ന സംവിധാനവുമായി ഐഡിയ. റീചാർജ് ഷോപ്പുകളിൽ നമ്പർ നൽകുമ്പോൾ മറ്റുള്ളവരുടെ കൈയിൽ എത്തിപ്പെടാതെ നമ്പർ സൂക്ഷിക്കാനുള്ള മാർഗമാണ് ഇത്. റീചാര്‍ജ് ഷോപ്പ് ഉടമ നമ്പര്‍ തെറ്റായി ടൈപ്പ് ചെയ്യുക വഴി തന്റെ പണം പോകുമെന്ന പേടിയും ഇനി വേണ്ട.

സ്വകാര്യ റീചാര്‍ജിങ്ങിനായി ഐഡിയ ഉപയോക്താക്കള്‍ CODE എന്ന് ടൈപ്പ് ചെയ്ത് 55515 എന്ന നമ്പറിലേക്ക് അയക്കണം. ഇതിനു മറുപടിയായി ഒരു പ്രവൈറ്റ് കോഡ് എസ്എംഎസ് ആയി ഉപയോക്താവിന് ലഭിക്കും. മൊബല്‍ റീചാര്‍ജ് ചെയ്യാന്‍ റീചാര്‍ജ് ഷോപ്പില്‍ ചെന്ന് മൊബൈല്‍ നമ്പറിന് പകരം കോഡ് കൊടുത്താല്‍ മതി.

shortlink

Related Articles

Post Your Comments

Related Articles


Back to top button