മോര്‍ച്ചറി ജോലിയുടെ ഇന്റർവ്യൂവിനിടെ മൃതദേഹം എഴുനേറ്റു വരുന്നത് കണ്ട് യുവതികൾ ഭയന്നോടുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നു. പ്രമുഖ യൂട്യൂബ് പ്രാങ്ക്‌സ്റ്ററും മജീഷ്യനുമായ രാഹത് ഹുസൈനാണ് വീഡിയോയുടെ പിന്നില്‍. ജോലിയുടെ ഇന്റർവ്യൂവിന് മൂന്ന് യുവതികളെ മോര്‍ച്ചറിയില്‍ വിളിച്ചു വരുത്തിയ ശേഷം ഹുസൈനും കൂട്ടാളികളും ഇവരെ പറ്റിക്കുകയായിരുന്നു. താൻ പറ്റിക്കാൻ വേണ്ടി ചെയ്തതാണെന്ന് ഹുസ്സൈൻ പറഞ്ഞതോടെയാണ് യുവതികൾക്ക് ശ്വാസം നേരെ വീണത്.
Post Your Comments