ന്യൂഡൽഹി : പ്രചരണത്തിന് വേണ്ടി നടത്തുന്ന ഡാറ്റ പദ്ധതികളുടെ കാലാവധി 90 ദിവസത്തിൽ നിന്നു 365 ദിവസമായി ഉയർത്താൻ ടെലികോം റഗുലേറ്ററി അതോറിറ്റി ഒഫ് ഇന്ത്യയുടെ തീരുമാനം. ഒരു ഡേറ്റ ഓഫർ പ്രഖ്യാപിച്ചാൽ നിലവിൽ 90 ദിവസമായിരുന്നു കാലാവധി. ഈ ഓഫർ തുടരണമെങ്കിൽ ഒരിടവേള നൽകിയ ശേഷം വീണ്ടും അവതരിപ്പിക്കണം. ഈ നിയന്ത്രണമാണ് മാറ്റിയത്.
നിലവിൽ ഡേറ്റ വൗച്ചറുകൾക്ക് 90 ദിവസമാണ് കാലാവധി. ഈ 90 ദിവസത്തിനകം വൗച്ചർ ഉപയോഗിച്ചില്ലെങ്കിൽ ഡേറ്റ നഷ്ട്ടമാകും. പുതിയ തീരുമാനത്തിലൂടെ ഒരു വര്ഷം വരെ ഡേറ്റ കൂപ്പണുകൾ സൂക്ഷിച്ച് വെക്കാൻ കഴിയും.
ചെറിയ തുകയ്ക്ക് കൂടുതൽ കാലാവധിയുള്ള ഡാറ്റ ഓഫറുകൾ ഉപയോഗിക്കുന്നവർക്കു ഗുണകരമാകാനാണ് ഇത്തരത്തിൽ ഒരു തീരുമാനം എന്നു ട്രായ് വിശദീകരിക്കുന്നു. റിലയൻസ് ജിയോ കൂടി രംഗത്തെത്തിയതോടെ മൊബൈൽ ഡേറ്റ വിപണി മുൻപെങ്ങുമില്ലാത്ത വിധം മൽസരം നേരിടുമ്പോഴാണു ട്രായ് പുതിയ തീരുമാനമെടുത്തിരിക്കുന്നത്.
Post Your Comments