ന്യൂഡല്‍ഹി: റിയോ ഒളിമ്പിക്സിലെ മെഡല്‍ ജേതാക്കളായ സാക്ഷി മാലിക്ക്, പി.വി സിന്ധു, ജിംനാസ്റ്റിക് താരം ദിപ കര്‍മാക്കര്‍, ഷൂട്ടിങ് താരം ജീത്തു റായ് എന്നിവർക്ക് രാജീവ് ഗാന്ധി ഖേല്‍രത്ന പുരസ്കാരം.ജസ്റ്റിസ് എസ്.കെ.അഗര്‍വാള്‍ അധ്യക്ഷനായ തിരഞ്ഞെടുപ്പ് സമിതിയുടെ ശുപാര്‍ശ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കുകയായിരിന്നു.ഒളിമ്പിക്സ് വനിതാ ഗുസ്തിയില്‍ വെങ്കല മെഡല്‍ നേടി സാക്ഷി ഇന്ത്യക്ക് റിയോയിലെ ആദ്യ മെഡല്‍ സമ്മാനിച്ചിരുന്നു. ഗുസ്തിയില്‍ മെഡല്‍ നേടുന്ന ആദ്യ വനിതാരമെന്ന റെക്കോര്‍ഡും സാക്ഷി റിയോയില്‍ സ്വന്തമാക്കിയിരുന്നു.ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സില്‍ വെള്ളി നേടിയാണ് പി.വി സിന്ധു ഇന്ത്യക്ക് അഭിമാനമായത്.
ജിംനാസ്റ്റിക്സ് ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരവും ഒളിമ്പിക്സ് ജിംനാസ്റ്റിക്സില്‍ പങ്കെടുക്കുന്ന ആദ്യ വനിതാ താരവുമെന്ന ചരിത്ര നേട്ടമാണ് റിയോയില്‍ ദിപ സ്വന്തമാക്കിയത്.നേരിയ പോയിന്റിന്റെ വ്യത്യാസത്തിലാണ് ദിപക്ക് വെങ്കല മെഡല്‍ നഷ്ടപ്പെട്ടെത് .ലോകചാമ്പ്യന്‍ഷിപ്പില്‍ 50 മീറ്റര്‍ പിസ്റ്റളില്‍ വെള്ളിയും ലോകകപ്പില്‍ 10 മീറ്റര്‍ എയര്‍പിസ്റ്റളില്‍ സ്വര്‍ണവും നേടിയ താരമാണ് ജീത്തു റായി.റിയോ ഒളിമ്പിക്സില്‍ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ ഫൈനലിലെത്തിയെങ്കിലും ജീത്തുവിന് മെഡല്‍ നേടാനായില്ല.
ക്രിക്കറ്റ് താരം അജിങ്ക്യ രഹാനെ, ദീര്‍ഘ ദൂര ഓട്ടക്കാരി ലളിത ബാബര്‍, ബോക്സിങ് താരം ശിവ ഥാപ്പ, ഷൂട്ടിങ് താരം അപൂര്‍വി ചന്ദേല എന്നിവരുള്‍പ്പെടെ 15 പേര്‍ക്ക് അര്‍ജുന പുരസ്കാരവും ലഭിച്ചു. ദേശീയ കായിക ദിനമായ ആഗസ്ത് 29നു രാഷ്ട്രപതി പ്രണബ് മുഖര്‍ജി അവാര്‍ഡുകള്‍ സമ്മാനിക്കും.1991 മുതലാണ് കായിക രംഗത്തെ മികച്ച പ്രതിഭകള്‍ക്ക് രാജീവ് ഗാന്ധി ഖേല്‍രത്ന പുരസ്കാരം നല്കിത്തുടങ്ങിയത്. ഏഴര ലക്ഷം രൂപയും ട്രോഫിയുമടങ്ങുന്നതാണ് ഖേല്‍രത്ന പുര്സകാരം.
Post Your Comments