NewsIndia

കാശ്മീര്‍ സംഘര്‍ഷം: ക്രിയാത്മക പരിഹാര മാര്‍ഗ്ഗങ്ങളുമായി കേന്ദ്രം

ന്യൂഡൽഹി: മൂന്നിന പരിപാടിയുമായി കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര ആഭ്യന്തര മന്ത്രാലയം കശ്മീരില്‍ ആഴ്ചകളായി തുടരുന്ന സംഘര്‍ഷം ലഘൂകരിക്കാന്‍ പുതിയ നടപടികള്‍ക്ക് തുടക്കമിട്ടു. ഇതിന്റെ ഭാഗമായി സമാധാന ചര്‍ച്ചകള്‍ക്കായി കശ്മിരിന് പുറത്തുനിന്നുള്ള മുസ്ലീം പണ്ഡിതരെയും കശ്മീര്‍ സമൂഹത്തില്‍ ഉന്നത പദവികള്‍ അലങ്കരിച്ചിരുന്ന മുസ്ലീം നേതാക്കളെയും നിയോഗിക്കും. ഇത്തരത്തില്‍ 24 പേരുമായി ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ 18നും 21 നുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

മൂന്ന് തലത്തിലുള്ള പദ്ധതികള്‍ക്കാണ് കശ്മീര്‍ സംഘര്‍ഷം അവസാനിപ്പിക്കാൻ ആഭ്യന്തര മന്ത്രലയം ശ്രമിക്കുന്നത്. കശ്മീരിലേക്ക് സര്‍വ്വ കക്ഷി സംഘത്തെ അയയ്ക്കല്‍. കശ്മീരില്‍ നിന്നുള്ള പ്രമുഖ നേതാക്കളുടെ പ്രക്ഷോഭകാരികളുമായി കൂടിക്കാഴ്ച, സമാധാന സന്ദേശവുമായി പുരോഹിതരുടെ സംഘത്തെ അയയ്ക്കല്‍ തുടങ്ങിയവയാണ് കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയിലുള്ളത്.

ആഭ്യന്തരമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ കശ്മീരിലെ ആളുകളെ പാകിസ്താന്‍ ബന്ധം ആരോപിക്കുന്ന മന്ത്രിമാരുടെ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നു എന്ന് മുസ്ലിം നേതാക്കൾ അഭിപ്രായപ്പെട്ടു. ചില മാധ്യമങ്ങള്‍ ഇന്ത്യ കശ്മീരില്‍ യുദ്ധം നടത്തുകയാണെന്ന് പ്രചരിപ്പിക്കുന്നുണ്ട്. 21 നു നടത്തിയ കൂടിക്കാഴ്ചയില്‍ 900 പേര്‍ക്ക് പോലീസ് നടപടിയില്‍ പരിക്കേല്‍ക്കാനിടയായ സാഹചര്യത്തില്‍ പെല്ലറ്റ് തോക്കുകളുടെ ഉപയോഗം കുറയ്ക്കാമെന്ന് അറിയിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button