തിരുവനന്തപുരം:ജൈവ പച്ചക്കറി എന്ന പേരില്‍ ഹോര്‍ട്ടികോര്‍പ്പ് വിറ്റ പച്ചക്കറിയില്‍ മാരക കീടനാശിനി സാന്നിദ്ധ്യം.സേഫ് ടു ഈറ്റ് പദ്ധതിയുടെ ഭാഗമായി അമൃതം എന്ന പേരില്‍ വിറ്റഴിച്ച പച്ചക്കറിയിലാണ് വിഷ സാന്നിദ്ധ്യമുണ്ടായിരുന്നതായി കാര്‍ഷിക സര്‍വ്വകലാശാല കണ്ടെത്തിയത്.പുറത്തുനിന്നെത്തുന്ന പച്ചക്കറി സുരക്ഷിതമല്ലെന്ന് വ്യാപക പ്രചാരണം വന്നതോടെയാണ് ഹോര്‍ട്ടികോര്‍പ്പ് ജൈവ പച്ചക്കറി വിൽപ്പന ആരംഭിച്ചത് .തെരഞ്ഞെടുത്ത പത്ത് കര്‍ഷകരുടെ തോട്ടത്തില്‍ നിന്ന് കാര്‍ഷിക സര്‍വ്വകലാശാലയിലെ ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി സാമ്പിളെടുക്കുകയും തുടർന്ന് വിഷമില്ലെന്ന് ഉറപ്പുവരുത്തിയശേഷം പ്രത്യേക ജൈവ സ്റ്റാളിലൂടെ വിൽപ്പന നടത്തണം എന്നതായിരുന്നു തീരുമാനം. എന്നാല്‍ അമൃതം എന്ന പേരില്‍ കൂടിയ വിലക്ക് ഹോര്‍ട്ടികോര്‍പ്പ് വിറ്റ പച്ചക്കറിയില്‍ പലതിലും മാരക വിഷസാന്നിദ്ധ്യമുണ്ടായിരുന്നതായി കാര്‍ഷിക സര്‍വകലാശാല നടത്തിയ പരിശോധനാ റിപ്പോര്‍ട്ടില്‍ വ്യക്തമായിട്ടുണ്ട് .ഒരു സാമ്പിളില്‍ മാത്രം കണ്ടത് നാല് കീടനാശിനികളാണെന്ന് സർവകലാശാല വ്യക്തമാക്കിയിട്ടുണ്ട് .
കിലോക്ക് 15 ശതമാനം അധിക വിലയാണ് ഹോര്‍ട്ടികോര്‍പ്പ് കര്‍ഷകന് നല്‍കിയത്. വിറ്റത് ഇരട്ടി വിലക്കും. പരിശോധനാ ഫലം പുറത്തുവന്നതോടെ ഉത്തരവാദിത്തം കര്‍ഷകരുടെ തലയില്‍ കെട്ടിവച്ച് രക്ഷപ്പെടാനാണ് ഹോര്‍ട്ടികോര്‍പ്പ് ശ്രമിക്കുന്നത് .പദ്ധതി വഴി എത്ര പച്ചക്കറി വിറ്റെന്നുള്ള കണക്ക് പുറത്തുവിടാനും ഹോർട്ടി കോർപ്പ് തയ്യാറായിട്ടില്ല .
Post Your Comments