India

ശബ്ദാതിവേഗ മിസൈല്‍ പോര്‍വിമാനത്തില്‍ ഘടിപ്പിച്ച് ഇന്ത്യ; അത്ഭുതത്തോടും അമ്പരപ്പോടെയും വന്‍ശക്തികള്‍

ജോധ്പൂര്‍● ശബ്ദാതിവേഗ ക്രൂയിസ് മിസൈല്‍ സംവിധാനമായ ബ്രഹ്മോസ് ഇന്ത്യന്‍ വ്യോമസേനയുടെ സുഖോയ് യുദ്ധവിമാനത്തില്‍ ഘടിപ്പിച്ചുകൊണ്ടുള്ള പരീക്ഷണത്തിന് പൊഖ്റാന്‍ വേദിയാകുന്നു. ആഗസ്റ്റ്‌ 24 മുതല്‍ 26 വരെയാണ് ജയ്സാല്‍മീരിലെ പൊഖ്റാന്‍ ഫയറിംഗ് റേഞ്ചില്‍ വച്ച് പരീക്ഷണം നടക്കുക. റഷ്യന്‍ നിര്‍മ്മിത സുഖോയ് വിമാനത്തില്‍ നിന്നുള്ള ബ്രഹ്മോസ് വിക്ഷേപണം നവംബര്‍ അവസാനമോ ഡിസംബര്‍ ആദ്യമോ നടക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇതിനു മുന്‍പുള്ള പരീക്ഷണമാണ് വരും ദിവസങ്ങളില്‍ പൊഖ്‌റാനിലെ ഫയറിംഗ് റേഞ്ചില്‍ നടക്കുക.

പരീക്ഷണങ്ങള്‍ വിജയിച്ചാല്‍ ലോകരാജ്യങ്ങളില്‍ ആദ്യമായി ശബ്ദാതിവേഗ മിസൈല്‍ ഒരു ദീര്‍ഘദൂര പോര്‍ വിമാനത്തില്‍ ഘടിപ്പിക്കുന്ന ഏകരാജ്യമായി ഇന്ത്യ മാറും. യു.എസ്, റഷ്യ, ചൈന തുടങ്ങി ഒരു വന്‍ശക്തിയ്ക്കും ഇതുവരെ കൈവരിക്കാന്‍ കഴിയാത്ത നേട്ടമാണിത്.

എന്‍ജിന്‍, സ്‌ഫോടന വസ്തുക്കള്‍ തുടങ്ങിയവയില്ലാത്ത ഡമ്മി ബ്രഹ്മോസ് മിസൈല്‍ ഉപയോഗിച്ചാകും പരീക്ഷണം.
സുഖോയില്‍ നിന്നു മിസൈല്‍ വിക്ഷേപിക്കുന്നതിന്റെ സാങ്കേതിക വിദ്യയും പരീക്ഷിക്കുന്നതിനും മിസൈല്‍ വിക്ഷേപണത്തിനു ശേഷം എയര്‍ക്രാഫ്റ്റിനുണ്ടാകുന്ന സാഹചര്യങ്ങള്‍ മനസിലാക്കുന്നതിനുമെല്ലാമാണു പരീക്ഷണം നടത്തുന്നത്. യഥാര്‍ഥ വിക്ഷേപണത്തിനു മുന്‍പ് ഇക്കാര്യങ്ങള്‍ കൃത്യമായില്ലെങ്കില്‍ അപകടങ്ങള്‍ക്ക് കാരണമായേക്കും. അത് ഒഴിവാക്കുന്നതിനാണ് ഡമ്മി പരീക്ഷണം.

കര-നാവിക-വ്യോമ സേനകള്‍ക്കു വേണ്ടിയുള്ള ബ്രഹ്മോസ് മിസൈലിന്റെ പ്രത്യേക പതിപ്പുകള്‍ നേരത്തെ തയ്യാറായിരുന്നു. നിലവില്‍ സുഖോയ്-30 എം.കെ.ഐ വിമാനങ്ങള്‍ക്ക് മാത്രമാണ് ബ്രഹ്മോസ് വഹിക്കാന്‍ ശേഷിയുള്ളത്‌. പൊതുമേഖല വിമാനനിര്‍മ്മാണ കമ്പനിയായ ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡ് ആണ് സുഖോയ് ബ്രഹ്മോസ് വഹിക്കാന്‍ തരത്തില്‍ പരിഷ്കരിച്ചെടുത്തത്. നാസിക്കിലെ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്കല്‍ ലിമിറ്റഡിന്റെ കേന്ദ്രത്തിലായിരുന്നു സംയോജനം പൂര്‍ത്തിയായത്. മണിക്കൂറില്‍ 3600 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുന്ന ബ്രഹ്മോസിനെ വഹിക്കാന്‍ അത്രതന്നെ കരുത്തുള്ള സൂപ്പര്‍ സോണിക് ഫൈറ്റര്‍ അതിനാലാണ് സുഖോയ് തന്നെ തെരഞ്ഞെടുത്തത്.

സുഖോയ് വിമാനത്തില്‍ നിന്നു കരയിലെ ലക്ഷ്യത്തിലേക്കുള്ള ബ്രഹ്മോസ് പരീക്ഷണം ഒഡീഷയിലെ ചന്ദിപ്പൂരിലെ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചില്‍ ഈ മാസം അവസാനത്തോടെ നടക്കുമെന്നാണു സൂചന.

ശബ്ദാതിവേഗ മിസൈല്‍ ഒരു ദീര്‍ഘദൂര പോര്‍ വിമാനത്തില്‍ ഘടിപ്പിക്കുന്നത് ആദ്യമായാണ്. വന്‍ ശക്തികള്‍ അത്ഭുതത്തോടും അമ്പരപ്പോടെയുമാണ്‌ ഇന്ത്യയുടെ നേട്ടത്തെ നോക്കിക്കാണുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button