മുംബൈ: ഇന്ത്യയില്‍ റിയല്‍ എസ്റ്റേറ്റ് കച്ചവടം പൊടി പൊടിച്ച് നടക്കുന്നത് മുംബൈ കേന്ദ്രീകരിച്ച്. ഈയിടെ നടന്ന ഏറ്റവും വലിയ വസ്തു കൈമാറ്റങ്ങളിലൊന്നില്‍ കോണ്‍ഗ്രസ് നേതാവിന്റെ പുത്രന്‍ മൂന്ന് അപ്പാര്‍ട്ട്‌മെന്റുകള്‍ 100 കോടിയ്ക്ക് വാങ്ങിയതായാണ് റിപ്പോര്‍ട്ട്.
കോണ്‍ഗ്രസ് നേതാവും ബീഹാര്‍ മൂന്‍ ഗവര്‍ണറുമായ ഡി.വൈ പാട്ടീലിന്റെ മകന്‍ അജീങ്ക്യാ പാട്ടീലാണ് മുംബൈയിലെ അംബരചുംബിയായ വര്‍ളി സില്‍വേണ്‍ ടെറസില്‍ മൂന്ന് നിലകള്‍ വാങ്ങിയത്.
കടലിന് അഭിമുഖമായി നില്‍ക്കുന്ന ഈ 23 നില കെട്ടിടത്തിലെ 21 ാം നിലയുടെ ഒരു ഭാഗത്തിനൊപ്പം 22 , 23 നിലകളാണ് വാങ്ങിയത്്. പാട്ടീലിന്റെ കമ്പനിയായ അയ്പ്‌സ് റിയല്‍ എസ്‌റ്റേറ്റിന്റെ പേരില്‍ റജിസ്റ്റര്‍ ചെയ്തിട്ടുള്ള കെട്ടിടം 95.4 കോടി രൂപയുടെ ഇടപാടിലാണ് നടത്തിയത്് സ്റ്റാമ്പ് ഡ്യൂട്ടി 4.7 കോടിയുമായിരുന്നു. കമ്പനിയുടെ ഏറ്റവും മികച്ച നിക്ഷേപത്തില്‍ ഒന്നാണ് ഇതെന്നാണ് കമ്പനിയുടെ വക്താവ് പ്രതികരിച്ചിരിക്കുന്നത്.
Post Your Comments