തലസ്ഥാന നഗരിയിലെ തെരുവ്നായ ശല്യത്തിന്‍റെ തീക്ഷ്ണത വെളിവാക്കുന്ന ഒരു ദൃശ്യം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിനു വെളിയില്‍ സ്ഥാപിച്ചിരിക്കുന്ന സിസിടിവി ക്യാമറയില്‍ പതിഞ്ഞത് സോഷ്യല്‍ മീഡിയയില്‍ സജീവചര്‍ച്ചയാകുന്നു. ശ്രീപത്മനാഭസ്വാമിയെ തൊഴുത് ക്ഷേത്രത്തിനു വെളിയില്‍ വന്ന് പാദരക്ഷ ധരിച്ചു കൊണ്ടിരുന്ന ഒരു ബാലികയെ ഒരു തെരുവുനായ ഓടിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്.
തന്‍റെ നേരേ പാഞ്ഞടുക്കുന്ന തെരുവുനായയില്‍ നിന്ന്‍ രക്ഷപെടാന്‍ ഒരു മിന്നലോട്ടം നടത്തുക മാത്രമായിരുന്നു ബാലികയ്ക്കുള്ള ഏക പോംവഴി. ഓട്ടത്തിനിടയില്‍ വീഴുന്ന ബാലിക നായയുടെ കടിയേല്‍ക്കാതെ രക്ഷപെടുന്നത് കൃത്യസമയത്ത് അവിടെയുണ്ടായിരുന്ന ഒരു മുതിര്‍ന്ന വ്യക്തി ഇടപെടുന്നത് കൊണ്ട് മാത്രമാണ്.
അനന്തപുരിയിലെ നായശല്യത്തിന്‍റെ തീക്ഷ്ണത വെളിവാക്കുന്ന ഈ വീഡിയോ കാണാം:
Post Your Comments