ലക്‌നൗ : അസാമാന്യ ബുദ്ധി വൈഭവ്യം ഉള്ള അനന്യ എന്ന 4 വയസുകാരിക്ക് ഒമ്പതാം ക്ലാസ്സിൽ പ്രവേശനം. ലക്‌നൗവിലെ സെന്റ് മീര ഇന്റര്‍ കൊളേജിലാണ് അനന്യയെ പഠനത്തിനായി ചേര്‍ത്തിരിക്കുന്നത് .ഒരു മുതിര്‍ന്ന വിദ്യാര്‍ത്ഥിയെ പോലെയാണ് അനന്യ പുസ്തകങ്ങള്‍ വായിക്കുകയും പഠിക്കുകയും ചെയ്യുന്നത്.
വിദ്യാഭ്യാസ വകുപ്പിന്റെ അനുമതി വാങ്ങിയതിന് ശേഷമാണ് അനന്യയെ ഒമ്പതാം ക്ലാസ്സിൽ പ്രവേശിപ്പിച്ചത്. ബാബാസാഹേബ് ബിംറാവോ അംബേദ്കര്‍ സര്‍വകലാശാലയില്‍ അസിസ്റ്റന്റ് സൂപ്പര്‍വൈസര്‍ തേജ് ബഹദൂറാണ് അനന്യയുടെ പിതാവ്. അനന്യയോടൊപ്പം സഹോദരനും സഹോദരിയും ഇത് പോലെ കഴിവുള്ളവരാണ്. സഹോദരി സുഷമ വര്‍മ ലിംക ബുക്കില്‍ ഇടം നേടിയിട്ടുണ്ട്. ഏഴ് വയസ്സുള്ളപ്പോള്‍ സുഷമ പത്താം ക്ലാസ് പരീക്ഷ പാസായി. സഹോദരനാകട്ടെ പതിനാലാം വയസിലാണ് ബിസിഎ പാസായത്.
Post Your Comments