ന്യൂഡൽഹി: ആന്റണി പറഞ്ഞത് എല്ലാവർക്കും ബാധകമെന്ന് സുരേഷ് ഗോപി. എ കെ ആന്റണി നേതൃത്വത്തിൽ തലമുറകൾ മാറിവരണമെന്ന് അഭിപ്രായപ്പെട്ടത് കോൺഗ്രസിന് മാത്രം ബാധകമല്ലെന്നു ചലച്ചിത്ര താരവും നിയമസഭാംഗവുമായ സുരേഷ് ഗോപി പറഞ്ഞു. ഡൽഹി എൻ എസ് എസിന്റെ യുവജന വികസന പദ്ധിതിയായ സമീക്ഷ ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം.
സംഘടനശക്തി കാലഘട്ടത്തിന്റെ വളർച്ച സ്വാംശീകരിച്ച് പുതുതലമുറയുടെ നിർമ്മാണം ഉറപ്പാക്കാൻ പ്രധാനമാണ്. കൂടുതൽ ചെറുപ്പക്കാർ മുന്നോട്ട് വരണം. നിറവും ഗന്ധവും തലമുതിർന്ന ആൾക്കാർ മാത്രം നിൽക്കുമ്പോൾ പോരെന്നുതോന്നും . നരേന്ദ്ര മോഡി എല്ലാകാലത്തും രാജ്യത്തെ സേവിക്കാൻ ഉണ്ടാകില്ല. യുവതലമുറകൾ സജ്ജരാകണം. എൻ എസ് എസ് സംവരണത്തിനു വേണ്ടിയല്ല, മറിച്ച് സംവരണതുല്യമായ സ്വയംപര്യാപ്തതയ്ക്കു വേണ്ടിയാണ് പോരാടുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Post Your Comments