കോഴിക്കോട് : ഹൈന്ദവാചാരങ്ങളിലെ സര്‍ക്കാര്‍ ഇടപെടലുകളെ കുറിച്ച് പ്രതികരണവുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഹൈന്ദവരുടെ ആചാരങ്ങളിലും വിശ്വാസങ്ങളിലും സര്‍ക്കാര്‍ ഇടപെടരുത്. അത്തരത്തിലുള്ള ഇടപെടല്‍ ശരിയല്ല. മറ്റ് മതങ്ങള്‍ക്ക് നല്‍കുന്ന ആചാരപരമായ സ്വാതന്ത്ര്യം ശബരിമലയിലും നല്‍കണമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
മറ്റ് മതങ്ങളുടെ കാര്യത്തില്‍ സര്‍ക്കാര്‍ ഇടപെടുന്നില്ലല്ലോ. പിന്നെ ശബരിമലയുടെ കാര്യത്തില്‍ മാത്രം എന്തിനാണ് സര്‍ക്കാര്‍ ഇടപെടുന്നത്. ശബരിമലയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അര്‍ഹതപ്പെട്ടവര്‍ അര്‍ഹതപ്പെട്ട വേദികളില്‍ പറയട്ടെയെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ രാജി വയ്‌ക്കേണ്ടതില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രയാറിനെ വര്‍ഗീയവാദിയായി ചിത്രീകരിക്കുന്നത് തെറ്റെന്ന് സുധീരന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനെ വര്‍ഗീയവാദിയായി ചിത്രീകരിച്ച മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നടപടി തെറ്റാണെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്‍ തിരുവനന്തപുരത്ത് പറഞ്ഞു. പ്രയാറിനെ അറിയാത്തവരാണ് ഇത്തരം ആരോപണം ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയുമായി ബന്ധപ്പെട്ട മറ്റു വിഷയങ്ങളില്‍ ആലോചിച്ച ശേഷം അഭിപ്രായം പറയാമെന്നും സുധീരന്‍ വ്യക്തമാക്കി.
Post Your Comments