NewsIndia

രാജ്യത്തെ അമ്പരിപ്പിച്ച് ഒരു കോടതിവിധി : അങ്ങനെ പൂജയുടെ കഴുത്തില്‍ താലി വീണു

പാറ്റ്‌ന: ഇത്തരത്തില്‍ ഒരു കോടതി വിധി രാജ്യത്തിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായിരിക്കും. ഈ കോടതി വിധി കൊണ്ട് മാറി മറിഞ്ഞത് ഒരു പെണ്‍കുട്ടിയുടെ ജീവിതവും. എന്തായിരിക്കും കോടതിവിധിയുടെ പിന്നിലെ കാര്യമെന്നല്ലേ. ഇതാണ് കാര്യം, ഓണ്‍ലൈനില്‍ കാമുകിയുടെ അശഌലരംഗങ്ങള്‍ പോസ്്റ്റ് ചെയ്ത കാമുകനെക്കൊണ്ട് തന്നെ കോടതി പെണ്‍കുട്ടിയെ വിവാഹം കഴിപ്പിച്ചു. ബീഹാറിലെ ഒരു സിവില്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. പോലീസ് കസ്റ്റഡിയിലായിരുന്നു കാമുകന്‍ വിലങ്ങണിഞ്ഞ് തന്നെ പരാതിക്കാരിയായ കാമുകിയുടെ കഴുത്തില്‍ താലി കെട്ടി.

നാലുവര്‍ഷമായി പ്രണയത്തിലായിരുന്നു കാമുകീകാമുകന്മാര്‍ ഈ മാസം ആദ്യമാണ് വഴക്കുണ്ടാക്കി പിരിഞ്ഞത്. ഇതിന് പിന്നാലെ കാമുകന്‍ കാമുകിയുടെ തങ്ങളുടെ അശഌല രംഗങ്ങളും നഗ്‌നചിത്രങ്ങളും ഉള്‍പ്പെടെയുള്ളവ പോസ്റ്റ് ചെയ്യുകയും ഓണ്‍ലൈന്‍വഴി പ്രചരിപ്പിക്കുകയും ചെയ്തു. എന്നാല്‍ വിവരം അറിഞ്ഞ കാമുകി കാമുകനെതിരേ പോലീസില്‍ പരാതി നല്‍കുകയും പോലീസ് കാമുകനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

കോടതിയില്‍ എത്തിയപ്പോള്‍ ജഡ്ജി വിധിച്ചത് 15 ദിവസത്തിനുള്ളില്‍ ഇവരുടെ വിവാഹം നടത്തണമെന്നായിരുന്നു. കോടതി വിധിയെ തുടര്‍ന്ന് പോലീസുകാരുടെ മേല്‍നോട്ടത്തില്‍ വ്യാഴാഴ്ച ഇരുവരും വിവാഹിതരായി. വിലങ്ങോട് കൂടിയാണ് ദിഗ്‌വിജയ് പൂജയുടെ കഴുത്തില്‍ താലി കെട്ടിയത്. പിന്നീട് ദിഗ്‌വിജയ് യെ ജയിലിലേക്കും പൂജയെ അവരുടെ ബന്ധുക്കളുടെ അടുത്തേക്കും അയച്ചു. ജാമുയി ജില്ലയിലായിരുന്നു ഈ വ്യത്യസ്തമായ വിധി.

shortlink

Related Articles

Post Your Comments

Related Articles


Back to top button