ക്വറ്റ● ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയില്‍ നടത്തിയ ബലൂചിസ്ഥാന്‍ അനുകൂല പ്രസംഗത്തെ പിന്തുണച്ച ബലൂച് നേതാക്കള്‍ക്കെതിരെ പാകിസ്ഥാന്‍ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തു. ബര്‍ഹംദാഖ് ബഗ്തി, ഹര്‍ബിയര്‍ മാരി, ബാനൂക് കരിമ ബലോച്ച് തുടങ്ങിയവര്‍ക്കെതിരെയാണ് കേസെടുത്തത്. ബലൂചിസ്ഥാനിലെ ഖുസ്ദൂരിലെ പൊലീസ് സ്‌റ്റേഷനില്‍ മൂന്ന് പേര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
പാകിസ്ഥാന്‍ ശിക്ഷാനിയമത്തിലെ 120, 121, 123, 353 വകുപ്പകള്‍ പ്രകാരം കുറ്റം മറച്ചു വെയ്ക്കല്‍, രാജ്യത്തിനെതിരെ യുദ്ധത്തിന് പ്രേരിപ്പിക്കല്‍, സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
പാകിസ്ഥാന്‍ ബലൂചിസ്ഥാനില്‍ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ പ്രധാനമന്ത്രി തന്റെ ചെങ്കോട്ട പ്രസംഗത്തില്‍ പരാമര്‍ശിച്ചിരുന്നു. ബലൂച് ജനതയ്ക്ക് ഐക്യദാര്‍ഢ്യവും മോദി പ്രാഖ്യാപിച്ചു. ബലൂച് ജനതയുടെ ഇടയില്‍ വന്‍ സ്വീകാര്യതയാണ് മോദിയുടെ പരാമര്‍ശങ്ങള്‍ക്ക് ലഭിച്ചത്. എന്നാല്‍ പ്രസംഗത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി പാകിസ്ഥാന്‍ രംഗത്തെത്തിയിരുന്നു.
Post Your Comments