NewsIndia

കായികഇന്ത്യ തലയെടുപ്പോടെ നില്‍ക്കുമ്പോള്‍ കായികതാരത്തിന്‍റെ ആത്മഹത്യ!

പട്യാല: കോളേജ് അധികൃതര്‍ സൗജന്യ ഹോസ്റ്റല്‍ സേവനം അനുവദിക്കാത്തതില്‍ മനംനൊന്ത് ദേശീയ ഹാന്‍ഡ് ബോള്‍ താരം ആത്മഹത്യ ചെയ്തു.പട്യാല ഖൽസ കോളജിലെ രണ്ടാം വർഷ വിദ്യാർഥിനിയാണ് പൂജ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിസംബോധന ചെയ്തുകൊണ്ടുള്ള ആത്മഹത്യാ കുറിപ്പ് പൂജയുടെ മുറിയില്‍ നിന്ന് പോലീസ് കണ്ടെടുത്തിട്ടുണ്ട്.

തന്റെ മരണത്തിനുത്തരവാദി പരിശീലകനാണെന്നും അദ്ദേഹമാണ് എനിക്ക് ഹോസ്റ്റൽ സൗകര്യം നിഷേധിച്ചതെന്നും കത്തിൽ പറയുന്നു.കോളേജിലെത്താനുളള യാത്രാച്ചെലവോ ഹോസ്റ്റല്‍ഫീസോ അടക്കാന്‍ തന്റെ മാതാപിതാക്കളുടെ പക്കല്‍ പണമില്ലെന്നും തന്നെ പോലെ നിര്‍ധനരായ വിദ്യാര്‍ത്ഥിനികള്‍ക്ക് സൗജനന്യ പഠനസൗകര്യം ലഭിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി ഉറപ്പുവരുത്തണമെന്നും കത്തില്‍ പൂജ ആവശ്യപ്പെട്ടിട്ടുണ്ട്.

സൗജന്യ ഹോസ്റ്റൽ സൗകര്യവും ഭക്ഷണവും നൽകാമെന്ന അധികൃതരുടെ ഉറപ്പിന്മേലാണ് പൂജ കോളേജിൽ ചേർന്നത് .എന്നാൽ ഈ വർഷം പൂജയെ ഹോസ്റ്റലിൽ താമസിക്കാൻ അനുവദിച്ചില്ല.എന്നാൽ പച്ചക്കറി വിൽപനക്കാരനായ പൂജയുടെ പിതാവിനു പഠന ചിലവ് താങ്ങാനുള്ള സാമ്പത്തിക സ്ഥിതിയും ഇല്ലായിരുന്നു.അതേസമയം, പൂജയ്ക്ക് സൗജന്യമായിട്ടാണ് വിദ്യാഭ്യാസം നൽകിയിരുന്നതെന്നും ഈ വർഷം പഠന നിലവാരം മോശമായതിനാലാണ് ഹോസ്റ്റൽ സൗകര്യം അനുവദിക്കാതിരുന്നതെന്നും കോളജ് അധികൃതർ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button