KeralaNews

പെരുമ്പാവൂര്‍ സ്വര്‍ണക്കവര്‍ച്ച; പുറത്തുവരുന്ന വിവരങ്ങള്‍ അമ്പരിപ്പിക്കുന്നത്

കൊച്ചി● പെരുമ്പാവൂരില്‍ വിജിലന്‍സ് ചമഞ്ഞ് സ്വര്‍ണക്കവര്‍ച്ച നടത്തിയതിന് പിന്നില്‍ തീവ്രവാദ ബന്ധമെന്ന് പോലീസ്. സംഭവുമായി ബന്ധപ്പെട്ട് നിരവധി ഭീകരവാദ കേസുകളിലെ പ്രതി തടിയന്റവിട നസീറിന്റെ കൂട്ടാളി അബ്ദുള്‍ ഹാലിം അടക്കം നാല് പേര്‍ പോലീസ് പിടിയിലായി. കോഴിക്കോട് ഇരട്ടസ്ഫോടനം അടക്കം നിരവധി കേസുകളില്‍ പ്രതിയാണ് ഹാലിം.

വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നേമുക്കാലോടെയാണ് പാറപ്പുറം പാളിപ്പറമ്പില്‍ സിദ്ദിഖിന്റെ വീട്ടില്‍ വിജിലന്‍സ് സംഘമെന്ന വ്യാജേന എത്തിയ സംഘം കവര്‍ച്ച നടത്തിയത്. എട്ടു പേരടങ്ങിയ സംഘം വീട്ടിലുണ്ടായിരുന്ന 60 പവന്‍ സ്വര്‍ണാഭരണങ്ങളും 25,000 രൂപയും കവര്‍ന്ന് കടന്നുകളയുകയായിരുന്നു. ഇവരില്‍ രണ്ടുപേരെ പെരുമ്പാവൂരില്‍ നിന്നും മറ്റു രണ്ടുപേരെ മലപ്പുറത്തുനിന്നുമാണ് അറസ്റ്റ് ചെയ്തത്.

shortlink

Post Your Comments


Back to top button