NewsSports

ദേശീയടീമിന്‍റെ നായകപദവി സംബന്ധിച്ച് നിര്‍ണ്ണായക തീരുമാനവുമായി നെയ്മര്‍

റിയോ ഡി ജനീറോ:റിയോ ഒളിമ്പിക്സിൽ ചരിത്ര നേട്ടത്തിലേക്ക് ബ്രസീല്‍ ടീമിനെ കൈപിടിച്ചുയര്‍ത്തിയ വീര നായകനായ ബ്രസീല്‍ ക്യാപ്റ്റന്‍ നെയ്മർ ക്യാപ്റ്റൻ പദവി ഒഴിയുന്നു. ബ്രസീലിന് ഒളിമ്പിക്‌സ് ചരിത്രത്തിലെ ആദ്യ ഫുട്‌ബോള്‍ സ്വര്‍ണം നേടിക്കൊടുത്തതിന് പിന്നാലെയാണ് ഇരുപത്തിനാലുകാരനായ നെയ്മര്‍ ക്യാപ്റ്റന്‍ സ്ഥാനമൊഴിഞ്ഞത് .കഴിഞ്ഞ ലോകകപ്പില്‍ ജര്‍മനിയോടേറ്റ തോല്‍വിയുടെ ആഘാതത്തിന് ശേഷമാണ്‌ ബ്രസീല്‍ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് നെയ്മര്‍ എത്തിയത് .ഒളിമ്പിക്‌സ് സ്വര്‍ണ നേട്ടത്തോടെ ടീമിനായി വലിയ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ സാധിച്ചെന്ന് വിരമിക്കല്‍ പ്രഖ്യാപനത്തില്‍ നെയ്മര്‍ പറഞ്ഞു.

ഫൈനലില്‍ രണ്ടു ഗോളുകള്‍ നേടി ടീമിനെ വിജയത്തിലേക്ക് നയിച്ചതില്‍ മുഖ്യ പങ്ക് നെയ്മര്‍ക്കായിരുന്നു. ആദ്യ പകുതിയിലെ ഗോളും പെനാല്‍റ്റി ഷൂട്ടൗട്ടില്‍ നിര്‍ണായകമായ അവസാന ഗോളും നേടിയത് നെയ്മറായിരുന്നു.ക്യാപ്റ്റനെന്ന നിലയിലുള്ള അമിത സമ്മര്‍ദ്ദമാണ് നെയ്മര്‍ സ്ഥാനമൊഴിയാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത് . 

shortlink

Post Your Comments


Back to top button