വാഷിങ്ടൻ∙ പെൻസിൽവേനിയയിലെ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ, യുഎസ് പ്രസിഡന്റ് സ്ഥാനാർഥി ഹിലറി ക്ലിന്റനു വൈസ് പ്രസിഡന്റ് ജോ ബൈഡൻ നൽകിയ ദീർഘാലിംഗനംഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ തമാശയായി പടർന്നിരിക്കുകയാണ് ഹിലറിയെ കുഴപ്പത്തിലാക്കിയ ആലിംഗനം നീണ്ടതു 18 സെക്കൻഡുകൾ. മതിയാക്കാൻ സൂചന നൽകി ഹിലറി പലവട്ടം ബൈഡന്റെ കയ്യിൽ തട്ടിയെങ്കിലും പിടി അയഞ്ഞില്ല.
പുഞ്ചിരിയോടെയാണുഈ സന്ദർഭത്തെ ഹിലറി നേരിട്ടതെങ്കിലും വിഡിയോ പ്രചരിച്ചതോടെ സമൂഹമാധ്യമങ്ങളിൽ ‘ജോ, അവരെ വിടൂ, അവരെ പോകാനനുവദിക്കൂ’ എന്നിങ്ങനെയുള്ള അടിക്കുറിപ്പുകളും പ്രത്യക്ഷപ്പെട്ടിരിന്നു.
Post Your Comments