KeralaNews

ഈ സായിപ്പന്‍മാര്‍ കിലോമീറ്ററുകള്‍ താണ്ടി കേരളത്തിലെത്തിയത് വ്യത്യസ്തമായ യാത്രയിലൂടെയാണ് :ഈ യാത്രക്ക് ഇവര്‍ തെരെഞ്ഞെടുത്ത വാഹനമാണ് ഏറെ രസകരം

കൊച്ചി: രണ്ടാഴ്ചയിലധികം നീണ്ട ഓട്ടോ യാത്ര, പിന്നിട്ടത് 4500 കിലോമീറ്റര്‍, ഒടുവില്‍ അവര്‍ ലക്ഷ്യം കണ്ടു… അതെ, അറബിക്കടലിന്റെ റാണിയുടെ സൗന്ദര്യം ആസ്വദിക്കാന്‍ 200-ഓളം വിദേശ സഞ്ചാരികള്‍ എത്തിയത് 72 ഓട്ടോകളിലായാണ്. അതും ഷില്ലോംഗില്‍ നിന്ന്. വിനോദയാത്രകള്‍ക്ക് വിമാനവും ട്രെയിനും ഒക്കെ തെരഞ്ഞെടുത്തു ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ കൂടുതല്‍ സ്ഥലങ്ങള്‍ കണ്ടാസ്വദിച്ച് മടങ്ങുന്ന കാലത്താണ് ഈ വിനോദയാത്രസംഘം അപൂര്‍വ്വ വഴി തെരഞ്ഞെടുത്തുകൊച്ചിയിലേക്ക് യാത്ര പുറപ്പെട്ടത്.
ഇംഗ്ലണ്ടിലെ ലീഗ് ഓഫ് അഡ്വഞ്ചറിസ്റ്റ് സംഘടന ഒരുക്കിയ റിക്ഷാ റണ്‍ എന്ന പരിപാടിയുടെ ഭാഗമായാണ് ഇംഗ്ലണ്ട്, അമേരിക്ക, ജര്‍മനി, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള സായിപ്പന്മാര്‍ കൊച്ചി കാണാനെത്തിയത്. ഈ മാസം നാലാം തീയതിയാണിവര്‍ യാത്ര പുറപ്പെട്ട് ഇന്നലെയാണിവര്‍ അറബിക്കടലിന്റെ റാണിയെ പുല്‍കിയത്. ഷില്ലോംഗ് മലനിരകളില്‍ നിന്നും തുടങ്ങിയ യാത്ര ശുഭപര്യവസനിച്ചപ്പോള്‍ വഴിയിലുടനീളം കണ്ടു തീര്‍ത്ത വ്യത്യസ്ത സംസ്‌കാരങ്ങളും കാഴ്ചകളും അത്ഭുതപ്പെടുത്തിയെന്നാണ് ഇവര്‍ സാക്ഷ്യപ്പെടുത്തുന്നത്.

യാത്രയിലൂടെ ഫണ്ട് സ്വരൂപിക്കുകയാണ് ഈ സംഘത്തിന്റെ ലക്ഷ്യം. ഈ പണം ഇന്ത്യയില്‍ സന്നദ്ധ പ്രവര്‍ത്തനത്തിന് തന്നെ വിനിയോഗിക്കുകയും ചെയ്യും. വനിതകളും ഉള്‍പ്പെടുന്ന ഈ യാത്രാ സംഘത്തില്‍ ആദ്യമായി ഓട്ടോയില്‍ കയറിയ സായിപ്പന്മാരും ഉണ്ട്. യാത്ര പുറപ്പെടും മുമ്പ് ഓട്ടോ ഓടിക്കാനുള്ള പരിശീലനവും ഇവര്‍ക്ക് നല്‍കിയിരുന്നു. സംഘാംഗങ്ങള്‍ തന്നെയാണ് ഓട്ടോകളെ പെയിന്റ് ചെയ്ത് വര്‍ണാഭമാക്കി അണിയിച്ചൊരുക്കിയത്.

ഇത് ആദ്യമായല്ല ഇത്തരമൊരു യാത്രസംഘം കൊച്ചിയിലെത്തുന്നത്. ലീഗ് ഓഫ് അഡ്വഞ്ചറിസ്റ്റ് സംഘടന സംഘടിപ്പിക്കുന്ന റിക്ഷാ റണ്ണില്‍ എല്ലാ വര്‍ഷവും സഞ്ചാരികള്‍ മാറി മാറിയാണ് എത്തുക. ദീര്‍ഘയാത്ര സാധ്യമല്ലാത്ത ഓട്ടോകള്‍ നാട്ടുകാര്‍ക്ക് സൗജന്യമായി നല്‍കുകയാണ് ചെയ്യുക. കൊച്ചിയിലെത്തിയ സഞ്ചാരികള്‍ അടുത്ത ദിവസങ്ങളില്‍ തന്നെ നാടുകളിലേക്ക് മടങ്ങും

shortlink

Related Articles

Post Your Comments

Related Articles


Back to top button