KeralaNews

ആറാം ക്ലാസ് വിദ്യാര്‍ഥിനിയെ യാചകന്‍ പീഡനത്തിനിരയാക്കി

തിരുവല്ല:ആറാം ക്ലാസ് വിദ്യാർത്ഥിനിയെ മധ്യവയസ്ക്കൻ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കി.പോലീസ് അറസ്റ് ചെയ്തു. അടച്ചുറപ്പില്ലാത്ത ഒറ്റമുറി വീട്ടിൽ അപ്പൂപ്പനും അമ്മുമ്മക്കും ഒപ്പം താമസിച്ചിരുന്ന ബാലികയാണ് പീഡനത്തിനിരയായത് .പകൽ തനിച്ചായിരുന്ന പെൺകുട്ടിയെ ഭിക്ഷാടനത്തിനെത്തിയ തമിഴ്നാട് സ്വദേശി കൃഷ്ണൻ`[ 66] പീഡിപ്പിക്കുകയായിരുന്നു .പുറത്തു പറയരുതെന്ന് കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.എന്നാൽ കുട്ടി സ്കൂൾ അധികൃതരെ അറിയിച്ചതിനെ തുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തകർ വഴി പോലീസിൽ അറിയിക്കുകയായിരുന്നു.തുടർന്ന് പോലീസ് പ്രതിയെ പരുമലയിൽ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.

shortlink

Post Your Comments


Back to top button