പ്രായം കൂടുംതോറും ഇനി ഒന്നിനും വയ്യ എന്ന് പറയുന്നവർ മിസ്സൗറിയിലെ മിഷേലിനേയും ഡെബ്ബിയേയും ഒന്ന് കണ്ട് നോക്കണം. മിഷേലിന്റെയും ഡെബ്ബിയുടെയും പ്രായം 46 ഉം 48 ഉം എന്നാൽ ഇവരുടെ പ്രവർത്തികൾ കണ്ടാൽ ആരുടെയും കണ്ണൊന്ന് തള്ളും . സൈക്ലിങ്ങും യോഗയും ചേര്‍ന്നൊരു അഭ്യാസമുറയാണ് ഇരുവരും ചേര്‍ന്ന് നടത്തുന്നത്.കഠിനമായ അഭ്യാസമുറകളാണ് ഇരുവരും ചെയ്യുന്നത്.സൈക്കിളില്‍ പ്രത്യേക രീതിയില്‍ ബാലന്‍സ് ചെയ്ത് നില്‍ക്കുന്നതും സൈക്ലിങ് നടത്തുമ്പോള്‍ത്തന്നെ യോഗാസനം ചെയ്യുന്നതുമെല്ലാം അവയില്‍ ചിലത് മാത്രമാണ് .
സൈക്കിള്‍ക്രോസില്‍ സ്ഥിരമായി പങ്കെടുക്കുന്നയാളാണ് മിഷേല്‍.സൈക്ലിങ്ങിന് പുറമേ ബൈക്കില്‍ യാത്ര ചെയ്യുന്നതും ഇവര്‍ക്ക് ഇഷ്ടമാണ്.ഇരുവരും ചേര്‍ന്ന് യോഗോഗേള്‍സ് എന്ന പേരില്‍ ഒരു ബ്ലോഗും തുടങ്ങിയിട്ടുണ്ട്.
Post Your Comments