നാദാപുരം: മലയാളികളുടെ ഇളനീർ ഇനി മുതൽ കൂടുതൽ ആകർഷകമായ പാക്കിൽ. ഇളനീർ വിപണികളിൽ ഇനി മുതൽ ലാമിനേറ്റ് ചെയ്ത പാക്കിലാകും ലഭിക്കുക. നാളികേരത്തിന് വില ഇടിവാണെങ്കിലും ഇളനീരിനു ആവശ്യക്കാരേറെയാണ്. അഥിതി സത്കാരത്തിനും മറ്റും ഏറെ ആകർഷകമായ രീതിയിൽ മെഷീനുപയോഗിച്ച് ലാമിനേറ്റ് ചെയ്താണ് വിപണിയിൽ എത്തിയത്. ഇത്തരത്തിൽ ഇളനീരുകൾ വിപണിയിലെത്തിച്ചത് കൂത്തുപറമ്പിലെ ആബ്സൺസ് അഗ്രോ പ്രോഡക്ടസ് കമ്പനിയാണ്.
സാധാരണ ഇളനീരിനു 30 രൂപയും ലാമിനേറ്റ് ചെയ്ത ഇളനീരിനു 35 രൂപയുമാണ് ഇപ്പോൾ വിപണിയിൽ. ലാമിനേറ്റ് ചെയ്ത തിയതിയും കമ്പനിയുടെ പേരും ഇതിൽ രേഖപെടുത്തിയിട്ടുണ്ട്. കോളയുടെ രൂപത്തിൽ ഇളനീർ കാനുകളിലും പ്ലാസ്റ്റിക് കുപ്പികളിൽ ലഭ്യമായതിനു പിന്നാലെയാണ് പുതിയ രൂപത്തിൽ ഇളനീർ എത്തിതുടങ്ങിയത്. ലാമിനേറ്റ് ചെയ്ത ഇളനീരിന്റെ തൊണ്ടിൽ ചെളിയോ മണ്ണോ പുരളാതെ നല്ല ക്ലീനായിട്ടാണ് വിപണിയിൽ എത്തുന്നത്.
Post Your Comments