ന്യൂഡല്‍ഹി● 900 കോടിയുടെ സി-130 ജെ സൂപ്പര്‍ ഹെര്‍ക്കുലീസ് വിമാനം വാങ്ങുന്നതിന് പ്രതിരോധമന്ത്രാലയം അനുമതി നല്കി. 2014 ല്‍ തകര്‍ന്നുവീണ വിമാനത്തിന് പകരമായാണ് പുതിയത് വാങ്ങുന്നത്. സംഭവത്തില്‍ അഞ്ച് വ്യോമസേന ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടിരുന്നു.
പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ അധ്യക്ഷനായ ഡിഫന്‍സ് അക്യുസിഷന്‍ കൌണ്‍സിലാണ് പുതിയ ഒരു സി-130 ജെ സൂപ്പര്‍ ഹെര്‍ക്കുലീസ് വിമാനം വാങ്ങാന്‍ തീരുമാനമെടുത്തത്.
900 കോടി വിലവരുന്ന വിമാനം 2014 മാര്‍ച്ച് 28 ന് പരിശീലനത്തിനായി ആഗ്രയില്‍ നിന്ന് പറന്നുയര്‍ന്ന് ഏതാനും സമയത്തിനകം തകര്‍ന്നുവീഴുകയായിരുന്നു.
2010 ലാണ് 6000 കോടിയോളം രൂപ മുടക്കി അമേരിക്കയില്‍ നിന്നും 6 സി-130 ജെ സൂപ്പര്‍ ഹെര്‍ക്കുലീസ് വിമാനങ്ങള്‍ ഇന്ത്യ വാങ്ങിയത്. കൂടാതെ 6 വിമാനങ്ങള്‍ക്ക് കൂടി ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്.
Post Your Comments