IndiaNews

വന്‍കിട ബിസിനസ്സുകാരെ നിങ്ങള്‍ കരുതിയിരിക്കുക: ബിസിനസുകാര്‍ക്കൊപ്പം സ്ത്രീകളെ നിര്‍ത്തി നഗ്‌നചിത്രമെടുത്ത് പണംതട്ടുന്ന സംഘം വ്യാപകം

ചെന്നൈ: നഗ്‌നഫോട്ടോയെടുത്ത് വന്‍കിട ബിസിനസുകാരില്‍ നിന്നും ഭീഷണിപ്പെടുത്തി പണം തട്ടുന്ന കൊള്ളസംഘത്തെ പോലീസ് പൊക്കി. ചെന്നെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന സംഘത്തില്‍ ഇരയ്ക്കൊപ്പം നഗ്‌നഫോട്ടോയ്ക്ക് പോസ് ചെയ്തിരുന്ന യുവതിയെയും സംഘാംഗമായ ഹോട്ടല്‍ ഉടമയെയും പോലീസ് തിരിച്ചറിഞ്ഞതോടെയാണ് സംഘത്തെ പൂട്ടാനായത്.

അടുത്തിടെ ഹരിംഗ്ടണ്‍ റോഡ് നിവാസിയായ ഒരു തേയിലത്തോട്ടം ഉടമയെ കുരുക്കാന്‍ ശ്രമിച്ചതാണ് ഇവര്‍ക്ക് കുഴിയായി മാറിയത്. ബിസിനസുകാരനെയും അയാളുടെ വേലക്കാരികളെയും കൊള്ളസംഘത്തിലെ യുവതിയെയും നഗ്‌നരാക്കി നിര്‍ത്തി ഫോട്ടോയെടുത്തിരുന്നു. 45,000 രൂപ കൊള്ളയടിച്ച് മുങ്ങിയ സംഘത്തിലെ സ്ത്രീ ഫോര്‍ഷോര്‍ എസ്റ്റേറ്റ് നിവാസിയാണെന്ന പോലീസ് തിരിച്ചറിയുകയും സംഘത്തില്‍ ഉണ്ടായിരുന്ന ഇവരേയും മൂന്നാറിലെ ഒരു ഹോട്ടലുടമയായ മറ്റൊരാളെയും പോലീസ് അറസ്റ്റു ചെയ്യുകയുമായിരുന്നു.

കൊടൈക്കനാലില്‍ തേയില എസ്റ്റേറ്റുള്ള ബിസിനസ്സുകാരനെ വ്യാഴാഴ്ച രാവിലെ അയാളുടെ വീട്ടിലേക്ക് തന്നെയാണ് ഗ്യാംഗ് കൊണ്ടുപോയത്. അതിന് മുമ്പ് തന്നെ അയാളുടെ അനുജനെയും രണ്ടു വേലക്കാരെയും വീട്ടില്‍ ഇട്ടു പൂട്ടിയിരുന്നു. പിന്നീട് എല്ലാവരെയും നഗ്‌നരാക്കി നിര്‍ത്തി ഫോട്ടോ എടുത്തു. കൂട്ടത്തില്‍ സംഘത്തിലെ സ്ത്രീയെയും നിര്‍ത്തി. കത്തിമുനയില്‍ നിര്‍ത്തിയായിരുന്നു പോസ് ചെയ്യിച്ചത്.

പിന്നീട് ഇത് കാട്ടി പണം ആവശ്യപ്പെട്ടെങ്കിലും തന്റെ കയ്യില്‍ രണ്ടുകോടി ഇല്ലെന്നായിരുന്നു ബിസിനസുകാരന്റെ മറുപടി. എന്നാല്‍ വീട്ടിനുള്ളില്‍ സൂക്ഷിച്ചിരുന്ന 45,000 രൂപയുമെടുത്ത് ഇവര്‍ അപ്രത്യക്ഷരായി. സംഭവം അറിഞ്ഞ് പോലീസ് എത്തുകയും സംഘത്തിലെ ഒരാള്‍ മൂന്നാറില്‍ ഹോട്ടല്‍ നടത്തുന്ന ആളാണെന്നു തിരിച്ചറിയുകയും ചെയ്തു. ഇതിനകം സംഘത്തില്‍ ഫോട്ടോയ്ക്ക് പോസ് ചെയ്ത യുവതി ഫോര്‍ഷോര്‍ എസ്റ്റേറ്റ് നിവാസിയാണെന്നും കണ്ടെത്തി. പിന്നീട് രണ്ടുപേരെയും അറസ്റ്റ് ചെയ്യുകയുമായിരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button