ജിംനാസ്റ്റിക്സ് വിദഗ്ദര്‍ മരണ വോള്‍ട്ട് എന്നു വിളിക്കുന്ന “പ്രദുനോവ” തനിക്ക് കുട്ടിക്കളിയാണെന്നും, പ്രദുനോവയില്‍ അപകടങ്ങള്‍ അടങ്ങിയിരിക്കുന്നു എന്ന്‍ അറിയാമെങ്കിലും ആ രീതിയിലുള്ള പ്രകടനങ്ങള്‍ തുടരുമെന്നും ഇന്ത്യയുടെ അഭിമാനമായ ജിംനാസ്റ്റ് ദിപ കര്‍മ്മാക്കര്‍ പറഞ്ഞു.
മരണ വോള്‍ട്ട് എന്നറിയപ്പെടുന്ന പ്രദുനോവ മറ്റ് ലോകോത്തര ജിംനാസ്റ്റുകള്‍ ഒഴിവാക്കുമെങ്കിലും തനിക്ക് അത് പരീക്ഷിക്കാന്‍ മടിയൊന്നും ഇല്ലെന്ന് ദിപ പറഞ്ഞു.
“പ്രദുനോവയിലെ പ്രകടനങ്ങള്‍ ഞാന്‍ തുടരും. ആ സമയത്ത് മറ്റു വോള്‍ട്ടുകളെപ്പറ്റി ഞാന്‍ ചിന്തിക്കില്ല. പ്രദുനോവ മരണ വോള്‍ട്ടാണെന്ന ചിന്ത എനിക്കില്ല. ശരിയായി പരിശീലിച്ചാല്‍ എന്തുകാര്യവും എളുപ്പമായി മാറും. എന്‍റെ കോച്ച് എനിക്ക് മതിയായ പരിശീലനം നല്‍കി,” ദിപ പറഞ്ഞു.
കോച്ച് ബിശ്വേശ്വര്‍ നന്ദിയും ദിപയുടെ ആത്മവിശ്വാസം നിറഞ്ഞ അഭിപ്രായത്തിന് പിന്തുണ പ്രഖ്യാപിച്ചു. റിയോയിലെ സ്വപ്നതുല്ല്യ പ്രകടനത്തിനു ശേഷം നാട്ടില്‍ മടങ്ങിയെത്തിയ ശേഷമാണ് ദിപ ഈ അഭിപ്രായപ്രകടനം നടത്തിയത്.
റിയോയിലെ തന്‍റെ പ്രകടനത്തിനു ശേഷം തന്‍ വളരെ പ്രശസ്തയായി മാറിയെന്നും, ആളുകള്‍ തന്നെ “പ്രദുനോവപ്പെണ്ണ്‍” എന്നാണ് വിളിച്ചിരുന്നതെന്നും ദിപ പറഞ്ഞു. ചിലര്‍ തന്നെ ദിപ പ്രദുനോവ എന്ന് വിളിച്ചുകൊണ്ടും അടുത്തുകൂടിയെന്ന് ദിപ പറഞ്ഞു.
Post Your Comments