റിയോ ഡി ജനീറോ:ഒളിമ്പിക്സില്‍ ട്രിപ്പിള്‍ ട്രിപ്പിള്‍ സ്വര്‍ണ നേട്ടത്തോടെ ട്രാക്കില്‍ താൻ തന്നെയാണ് വേഗരാജാവെന്ന് തെളിയിച്ച് ഉസൈന്‍ ബോള്‍ട്ട് ചരിത്ര നേട്ടത്തിലേക്ക് .4×100 മീറ്റര്‍ റിലേയില്‍ ബോള്‍ട്ട് ഉള്‍പ്പെട്ട ജമൈക്കന്‍ ടീം 37.27 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് സ്വര്‍ണം സ്വന്തമാകിയത്. സ്പ്രിന്റില്‍ ട്രിപ്പിള്‍ തികയ്ക്കുന്ന ആദ്യ താരമെന്ന റെക്കോര്‍ഡാണ് ഇതോടെ ബോള്‍ട്ട് സ്വന്തമാക്കിയത്.
റിലേയില്‍ ബോള്‍ട്ടിന്റെ നേതൃത്വത്തിലുള്ള ജമൈക്കന്‍ ടീം സീസണിലെ മികച്ച സമയത്തോടെയാണ് എതിരാളികളെ പിന്നിലാക്കി സ്വര്‍ണമണിഞ്ഞത്. 37.60 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത ജപ്പാന് വെള്ളി സ്വന്തമാക്കിയപ്പോള്‍ 37.64 ഫിനിഷിങ് ലൈന്‍ തൊട്ട് ഡി ഗ്രേസെ ഉള്‍പ്പെട്ട കാനഡ വെങ്കലവും നേടി.2008 ബെയ്ജിങില്‍ ആരംഭിച്ച ബോള്‍ട്ടിന്റെ സ്വര്‍ണ വേട്ട റിലേ വിജയത്തോടെ ഒമ്പതായി ഉയര്‍ന്നിരിക്കുകയാണ്.
Post Your Comments