ആലപ്പുഴ: സക്കിര്‍ നായിക്കിനെ അനുകൂലിച്ച് വഹ്ദത്തെ ഇസ്ലാമി ഹിന്ദ് എന്ന സംഘടനയുടെ പേരിൽ വിവിധപ്രദേശങ്ങളില്‍ ബോര്‍ഡുകള്‍. നായിക്കില്‍ ഭീകരത പരതുന്നവര്‍ ലക്ഷ്യം വെക്കുന്നത് ഇസ്ലാമിനെയാണെന്നും ഭീകരത എന്ന കള്ളപ്രചരണത്തിലൂടെ ഇസ്ലാമിനെ നേരിടാനുള്ള ശ്രമത്തെ എതിര്‍ക്കുക, ഗുജറാത്തിലും മുംബൈയിലും ആയിരങ്ങളെ കശാപ്പു ചെയ്തു തുടങ്ങിയ വാചകങ്ങളാണ് ഫ്ളക്സില്‍ ഉള്ളത്. അന്വേഷണത്തെ എതിര്‍ത്തും തീവ്രവാദത്തിനെതിരായ പ്രവര്‍ത്തനങ്ങള്‍ ഇസ്ലാമിനെതിരാണെന്ന് കാണിച്ചുമാണ് ബോർഡുകൾ.
ഐസിസ് ബന്ധത്തെ തുടർന്ന് കാണാതായെന്ന് സംശയിക്കുന്ന മെറിന്റെ തിരോധാനം സംബന്ധിച്ച അന്വേഷണത്തിനിടെ മുംബൈയില്‍ അറസ്റ്റിലായ ആര്‍ഷി ഖുറേഷി, റിസ്വാന് ഖാന് എന്നിവര്‍ക്ക് ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇതിന്റെ അന്വേഷണം നടക്കുന്നതിനിടെയാണ് ഇങ്ങനെയുള്ള ബോർഡുകൾ പ്രത്യക്ഷപ്പെടുന്നത്.
Post Your Comments