ദുബായ്: യു.എ.ഇ.യില്‍നിന്ന് കേരളത്തിലേക്ക് 3 പുതിയ വിമാനസർവീസ് കൂടി ആരംഭിക്കുന്നു. ഷാര്‍ജയില്‍നിന്ന് കോഴിക്കോട്ടേക്ക് ജെറ്റ് എയര്‍വെയ്‌സും സ്‌പൈസ് ജെറ്റുമാണ് പുതിയ സര്‍വീസ് ആരംഭിക്കുന്നത്. കൂടാതെ ഇന്‍ഡിഗോ ദുബായില്‍നിന്ന് നെടുമ്പാശ്ശേരിയിലേക്കുള്ള പ്രതിദിന സര്‍വീസ് രണ്ടായി ഉയര്‍ത്തും. അടുത്ത മാസം അവസാനത്തോടെ പുതിയ സർവീസുകൾ ആരംഭിക്കുമെന്നാണ് വിവരം.
വലിയ വിമാനങ്ങള്‍ സര്‍വീസ് നിര്‍ത്തലാക്കിയതോടെ പ്രതിസന്ധിയിലായ കോഴിക്കോട് വിമാനത്താവളത്തിലേക്കുള്ള പുതിയ സര്‍വീസുകള്‍ യാത്രക്കാർക്ക് ഏറെ പ്രയോജനകരമാകും. യു.എ.ഇ.യിലേക്കും കേരളത്തിലേക്കും വര്‍ധിച്ചുവരുന്ന വിനോദസഞ്ചാരികളുടെയും വ്യാപാരാവശ്യക്കാരുടെയും തിരക്കുമാണ് പുതിയ സർവീസ് ആരംഭിക്കാൻ കാരണമെന്നാണ് കരുതേണ്ടത്.
Post Your Comments