
തിരുവനന്തപുരം: ഗതാഗത കമ്മീഷണര്‍ സ്ഥാനത്ത് നിന്നും ടോമിന് ജെ തച്ചങ്കരിയെ നീക്കാന്‍ മന്ത്രിസഭാ യോഗ തീരുമാനം. കമ്മീഷണറെ മാറ്റണമെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രനും അദ്ദേഹത്തിന്റെ പാര്‍ട്ടിയായ എന്‍സിപിയും ആവശ്യപ്പെട്ടിരുന്നു.ഹെല്‍മറ്റില്ലാതെ പെട്രോള്‍ നല്‍കില്ലെന്ന കമ്മീഷണറുടെ ഉത്തരവും ജന്മദിനം ആര്‍ടിഒ ഓഫീസുകളില്‍ വലിയ തോതില്‍ ആഘോഷിച്ചതും വിവാദമായിരുന്നു.
ഗതാഗതമന്ത്രിയുമായി ശീത സമരത്തിലായ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ക്കെതിരെ മന്ത്രിയും എന്‍സിപിയും ശക്തമായി രംഗത്തെത്തിയതോടെ സ്ഥാനം തെറിക്കുകയായിരുന്നു.
Post Your Comments