KeralaNews

പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വര്‍ണ്ണം കാണാതായ സംഭവത്തില്‍ ഇടപെട്ട് വി.എസ്.

തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിലെ നിധിശേഖരത്തിൽ നിന്ന് സ്വർണഉരുപ്പടികൾ കാണാതായ സാഹചര്യത്തിൽ സിബിഐ അന്വേഷണം നടത്തണമെന്ന് വി.എസ് അച്യുതാനന്ദൻ ആവശ്യപ്പെട്ടു. 186 കോടിയിലേറെ രൂപ വില മതിക്കുന്ന സ്വർണം മോഷ്ടിക്കപ്പെട്ടതായാണ് വിവരം . സുപ്രീം കോടതി നിയോഗിച്ച അമിക്കസ് ക്യൂറിയും , കംട്രോളർ ആൻഡ്ഓഡിറ്റർ ജനറലും സ്വർണം മോഷ്ടിക്കപ്പെട്ടതിനെ ക്കുറിച്ച് ഏകാഭിപ്രായത്തിലാണ് . ഈ സാഹചര്യത്തിൽ സ്വർണം മോഷണം പോയതിന്റെ പിന്നിൽ ആരൊക്കെയാണെന്ന കാര്യം ജനങ്ങളെ അറിയിക്കേണ്ടത് ആവശ്യമാണ്. അതിന് സിബിഐ അന്വേഷണം ആവശ്യമാണെന്നും വർഷങ്ങൾക്ക് മുൻപ് തന്നെ താൻ ഈ മോഷണത്തെപ്പറ്റി പറഞ്ഞിട്ടുണ്ടെന്നും വി.എസ് കൂട്ടിച്ചേർത്തു.

അന്ന് തനിക്ക് നേരെ അനാവശ്യ ആരോപണമുന്നയിക്കാനാണ് എല്ലാവരും ശ്രമിച്ചത്. അത്തരക്കാരുടെ വായടപ്പിച്ച് കൊണ്ടാണ് ഇപ്പോൾ ഈ വിവരങ്ങൾ പുറത്ത് വന്നിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button