KeralaNews

പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്തം ഏറ്റെടുത്ത്, പാര്‍ട്ടിയെ വാനോളം പുകഴ്ത്തി കെ.പി.എ.സി. ലളിത

തൃശ്ശൂര്‍: പാര്‍ട്ടി പറയുന്നതിനപ്പുറം ഒന്നും ചെയ്യില്ലെന്ന് കേരള സംഗീത നാടക അക്കാദമി അദ്ധ്യക്ഷയായി ചുമതലയേറ്റ ചലച്ചിത്രനടി കെ.പി.എ.സി. ലളിത പറഞ്ഞു .. ‘അക്കാദമിക്ക് രാഷ്ട്രീയമില്ലെന്നും,രാഷ്ട്രീയംമനസിലുണ്ടെന്നും അത് പുറത്ത് പറയില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു .പാര്‍ട്ടി പറയുന്നതിനപ്പുറം ഒന്നും ചെയ്യില്ലെന്നും അക്കാദമിയെ ജെനകീയമായി മുന്നോട്ട് കൊണ്ട് പോകാനാണ് ആഗ്രഹമെന്നും കെ പി എസി ലളിത പറഞ്ഞു .

നടന്മാരായ മുരളിയും മുകേഷുമൊക്കെ നടപ്പാക്കിയ ജനകീയ പരിപാടികള്‍ തുടരും.ആരുടെയും ചീത്തവിളി കേള്‍ക്കാതെ പ്രവര്‍ത്തനം കൊണ്ടുപോകും.അക്കാദമിയിലേക്ക് വരുംമുമ്പ് മുഖ്യമന്ത്രി പിണറായി വിജയനെ കാണുകയും വകുപ്പുമന്ത്രിയുമായി ഫോണില്‍ സംസാരിക്കുകയും ചെയ്തിരുന്നു.സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍, മുന്‍ ചെയര്‍മാന്‍ സൂര്യ കൃഷ്ണമൂര്‍ത്തി എന്നിവരെയും കണ്ട് സംസാരിച്ചു. ഇവരൊക്കെ നല്‍കിയ ധൈര്യമാണ് ബലമെന്നും വ്യാഴാഴ്ച ഗുരുവായൂര്‍ ക്ഷേത്രദര്‍ശനവും കഴിഞ്ഞാണ് ചുമതലയേറ്റതെന്നും ലളിത വ്യക്തമാക്കി .

ഭരിക്കുന്ന പാര്‍ട്ടിയാണ് തന്നെ അദ്ധ്യക്ഷയാക്കിയതെന്നും അവരുടെ പിന്തുണ ആവശ്യമാണെന്നും ലളിത പറഞ്ഞു.ഭരിക്കുന്ന പാര്‍ട്ടിയാണ് തന്നെ അദ്ധ്യക്ഷയാക്കിയതെന്നും അവരുടെ പിന്തുണ ആവശ്യമാണെന്നും ലളിത പറഞ്ഞു.നടനും കാരിക്കേച്ചറിസ്റ്റുമായ ജയരാജ് വാര്യര്‍, നടിമാരായ കവിയൂര്‍ പൊന്നമ്മ, മഞ്ജുപിള്ള, ഡബ്ബിങ് ആര്‍ട്ടിസ്റ്റുകളായ ഭാഗ്യലക്ഷ്മി, ആനന്ദവല്ലി, സംഗീതസംവിധായകന്‍ വിദ്യാധരന്‍, സംവിധായകന്‍ എം.ജി. ശശി, കലാമണ്ഡലം ക്ഷേമാവതി, ലളിതയുടെ മകനും സംവിധായകനുമായ സിദ്ധാര്‍ത്ഥ് ഭരതന്‍,സംഗീത നാടക അക്കാദമി വൈസ്‌ചെയര്‍മാന്‍ സേവ്യര്‍ പുല്‍പ്പാട്ട്, സെക്രട്ടറി എന്‍. രാധാകൃഷ്ണന്‍നായര്‍,സാഹിത്യ അക്കാദമി സെക്രട്ടറി കെ.പി. മോഹനന്‍, ലളിതകലാ അക്കാദമി സെക്രട്ടറി പൊന്ന്യം ചന്ദ്രന്‍,കവി രാവുണ്ണി തുടങ്ങിയവര്‍ അക്കാദമിയിലെത്തിയിരുന്നു.

shortlink

Post Your Comments


Back to top button