NewsSports

സിന്ധുവിനും സാക്ഷിക്കും രാജ്യത്തിന്‍റെ ആദരം

റിയോ ഡി ജനീറോ:ഒളിമ്പിക്‌സ് മെഡല്‍ നേട്ടത്തിന് തൊട്ടുപുറകേ സിന്ധുവിനും സാക്ഷിക്കും ഖേല്‍രത്‌ന പുരസ്‌കാരം നല്‍കാന്‍ കായിക മന്ത്രാലയം തീരുമാനിച്ചു. കേന്ദ്ര കായികമന്ത്രാലയത്തിന്റെ പ്രത്യേക അധികാരം ഉപയോഗിച്ചായിരിക്കും സിന്ധുവിനേയും സാക്ഷിയേയും ഖേല്‍രത്‌നയ്ക്ക് ശുപാര്‍ശ ചെയ്യുക.സാക്ഷി മാലിക്കാണ് 2016 റിയോ ഒളിമ്പിക്‌സിലെ ഇന്ത്യയുടെ ആദ്യ മെഡല്‍ നേടിയത്. ഗുസ്തിയില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയായി ഇതോടെ സാക്ഷി മാറിയിരിക്കുകയാണ് .ബാഡ്മിന്റണ്‍ സെമിഫൈനലില്‍ ജപ്പാന്റെ ഒക്കുഹാരയെ പരാജയപ്പെടുത്തി ഫൈനലില്‍ പ്രവേശിച്ച സിന്ധുവും മെഡല്‍ ഉറപ്പിച്ചു കഴിഞ്ഞു.ഒളിമ്പിക്‌സ് ബാഡ്മിന്റണ്‍ ചരിത്രത്തില്‍ ഫൈനലില്‍ പ്രവേശിക്കുന്ന ആദ്യ താരമായി ഇതോടെ സിന്ധുവും മാറിയിരിക്കുകായാണ് .ഒളിമ്പിക്‌സ് മെഡല്‍ നേടുന്നവര്‍ക്ക് ഖേല്‍രത്‌ന നല്‍കാറുണ്ടെന്ന് കായിക മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

shortlink

Post Your Comments


Back to top button