ബലൂച് വനിതാ വിദ്യാര്‍ത്ഥി നേതാവിന്റെ രക്ഷാബന്ധന് സന്ദേശം വൈറലകുന്നു
ന്യൂഡല്‍ഹി● പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ബലൂചിസ്ഥാനില്‍ ആരാധകരേറുന്നു. ഏറ്റവും ഒടുവില്‍ ബലൂച് സ്റ്റുഡന്റ്സ് ഓര്ഗനൈസേഷന് ചെയര്‍പേഴ്സണ്‍ കരിമ ബലൂച് ആണ് മോദിയെ അഭിനന്ദിച്ച് രംഗത്ത് വന്നത്.
മോദിയ്ക്ക് രക്ഷാബന്ധന് ആശംസ നേര്‍ന്ന കരിമ, ബലൂചിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്നത് തുടരണമെന്ന് അഭ്യര്‍ഥിച്ചു.ബലൂചിലെ യുദ്ധ കുറ്റകൃത്യങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും അന്താരാഷ്ട്ര വേദികളില്‍ ഉന്നയിക്കണമെന്നും കരിമ ആവശ്യപ്പെട്ടു.
മോദി ബാലൂചിലെ സ്ത്രീകള്‍ക്ക് സഹോദരനെപ്പോലെയാണെന്നും വീഡിയോ സന്ദേശത്തില്‍ കരിമ പറഞ്ഞു.
സ്വാതന്ത്ര്യദിനത്തില്‍ ചെങ്കോട്ടയില്‍ നടത്തിയ പ്രസംഗത്തിലെ ബലൂച് പരാമര്‍ശത്തിനെതിരെ പാകിസ്ഥാനില്‍ നിന്ന് കടുത്ത പ്രതിഷേധം ഉയരുന്നതിനിടെയാണ് ബലൂചിസ്ഥാനില്‍ നിന്ന് നിരവധിപേര്‍ നരേന്ദ്രമോദിയെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുന്നത്.
Post Your Comments