KeralaNews

മള്‍ട്ടിപ്ലക്‌സുകളില്‍ ഉപഭോക്താക്കളെ പിഴിയുന്നു : ഫുഡ്സ്റ്റാളുകളില്‍ ഭക്ഷ്യവിഭവങ്ങള്‍ക്ക് ഇരട്ടിവില

കൊച്ചി : ലീഗല്‍ മെട്രോളജി വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തെ മള്‍ട്ടിപ്ലക്‌സുകളില്‍ മിന്നല്‍ പരിശോധന. മള്‍ട്ടിപ്ലക്‌സുകളിലെ ഫുഡ് സ്റ്റാളുകളില്‍ ഭക്ഷണ വസ്തുക്കള്‍ക്ക് ഉയര്‍ന്ന വില ഈടാക്കുന്നു, കൃത്യമായ അളവില്‍ വിഭവങ്ങള്‍ നല്‍കുന്നില്ല തുടങ്ങിയ പരാതികളുടെ അടിസ്ഥാനത്തിലാണു രാവിലെ മുതല്‍ പരിശോധന നടക്കുന്നത്. 

സെന്‍ട്രല്‍ സോണിന്റെ കീഴിലുള്ള എറണാകുളം, തൃശൂര്‍, പാലക്കാട്, ഇടുക്കി ജില്ലകളിലെ മള്‍ട്ടിപ്ലക്‌സുകളില്‍ പരിശോധനയുണ്ട്. പോപ്‌കോണും കോളകളും വില്‍ക്കുന്നത് മൂന്നും നാലും ഇരട്ടിവിലയിലാണെന്ന് പരിശോധനയില്‍ കണ്ടെത്തി. വില്‍ക്കുന്ന ഭക്ഷ്യവസ്തുക്കളുടെ അളവും രേഖപ്പെടുത്തിയിട്ടില്ല.

ഓണ്‍ലൈന്‍ വഴി മദ്യവില്‍പ്പനയ്ക്ക് ശക്തമായ എതിര്‍പ്പുമായി ഡി.വൈ.എഫ്.ഐ : മദ്യാസക്തി തടയുവാന്‍ മദ്യ വര്‍ജനമാണ് സര്‍ക്കാര്‍ സ്വീകരിക്കേണ്ട നയമെന്ന് യൂത്ത്‌സംഘടന

shortlink

Related Articles

Post Your Comments

Related Articles


Back to top button