അമേരിക്കയിലെ തെക്കന്‍ കാലിഫോര്‍ണിയയില്‍ കാട്ടുതീയില്‍ വ്യാപക നാശനഷ്ടം. ആയിരക്കണക്കിന് ഏക്കര്‍ സ്ഥലത്തേക്ക് ഇപ്പോഴും കാട്ടുതീ പടർന്നുകൊണ്ടിരിക്കുകയാണ് . നാലു ശതമാനം പ്രദേശത്തെ തീ മാത്രമാണ് നിയന്ത്രണ വിധേയമായിട്ടുള്ളത്. 1500ഓളം അഗ്നിശമന സേനാംഗങ്ങളാണ് തീയണക്കാന്‍ ശ്രമിക്കുന്നത്. വനത്തിനോട് ചേര്‍ന്ന ജനവാസപ്രദേശങ്ങളേയും തീ ബാധിച്ചിട്ടുണ്ട്.ലോസ് ഏഞ്ചലസിന് വടക്കുപടിഞ്ഞാറ് 60 മൈല്‍ വരെയുള്ള തീ പടര്‍ന്ന പ്രദേശത്തെ വിദ്യാലയങ്ങളും ആശുപത്രികളും അടക്കമുള്ള സ്ഥാപനങ്ങള്‍ താല്‍ക്കാലികമായി അടച്ചുപൂട്ടി. വൈദ്യുതി ടവറുകള്‍ തീപ്പിടിത്തത്തില്‍ നശിച്ചത് പ്രദേശത്തെ വൈദ്യുതി വിതരണം തടസ്സപ്പെടുത്തിയിട്ടുണ്ട് .
കാജോണ്പാസ് മലനിരകളിലാണ് തീ പിടുത്തം ഉണ്ടായത്. ബ്ലൂ കട് ഫയര്‍ എന്ന് പേരുവിളിക്കുന്ന കാട്ടുതീ അസാധാരണമാംവിധം ശക്തമാണെന്നാണ് അധികൃതര്‍ പറയുന്നത് .കടുത്ത ചൂടില്‍ വനപ്രദേശമാകെ വരണ്ടുണങ്ങി കിടക്കുന്നതിനാല്‍ തീ ഇനിയും ശക്തമാകാൻ സാധ്യത ഉണ്ടെന്നാണ് അധികൃതരുടെ വിലയിരുത്തൽ .
Post Your Comments