ബിജെപിയുടെ പുതിയ കേന്ദ്രഓഫീസിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് കൊണ്ട് ഭൂമി പൂജ നടന്നു.ദീനദയാല്‍ ഉപാധ്യായ മാര്‍ഗ്ഗില്‍ നിര്‍മ്മിക്കുന്ന ഓഫീസിന്റെ ഭൂമി പൂജ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി പ്രസിഡന്റ് അമിത്ഷായും പങ്കെടുത്തു.പുതിയ മന്ദിരം ബിജെപിയുടെ ബലിദാനികൾക്കു സമർപ്പിച്ച് പ്രധാനമന്ത്രി സംസാരിച്ചു.അവരുടെ ത്യാഗത്തിന്റെ ഫലമാണ് ഇത് എന്ന് അദ്ദേഹം പറഞ്ഞു.10പേരുമായി ആരംഭിച്ച പാര്‍ട്ടി 11കോടി അംഗങ്ങളുള്ള രാഷ്ട്രീയ പ്രസ്ഥാനമായി വളര്‍ന്നു.
1950 മുതല്‍ 2016 വരെ ആയിരക്കണക്കിന് പ്രവര്‍ത്തകരുടെ ത്യാഗത്തിന്റെയും തപസ്സിന്റെയും ബലിദാനത്തിന്റെയും ഫലമായാണ് പാര്‍ട്ടിക്ക് ഇത്രയും വളര്‍ച്ച കൈവരിക്കാന്‍ സാധിച്ചതെന്ന് ദേശീയ അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞു.ഏഴുനിലകളിലായി 70 മുറികളും 3 കോണ്‍ഫറന്‍സ് ഹാളുകളുമുള്ള വലിയ ഓഫീസ് സമുച്ചയമാണ് ബിജെപിയുടെ കേന്ദ്രഓഫീസായി ഒരുങ്ങുന്നത്. 2018 ഡിസംബറിനുള്ളില്‍ പണി പൂര്‍ത്തിയാക്കും.
ദീനദയാല്‍ ഉപാധ്യായ പാര്‍ട്ടി ദേശീയ നേതൃപദവിയിലിരിക്കുമ്പോള്‍ പഴയ ദല്‍ഹിയിലെ അജ്മീരി ഗേറ്റിലുള്ള ചെറിയ മുറിയിലാണ് ജനസംഘത്തിന്റെ ആദ്യ ഓഫീസ് പ്രവര്‍ത്തിച്ചത്. തുടര്‍ന്ന് വാജ്‌പേയി എംപിയായതോടെ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയായ രാജേന്ദ്രപ്രസാദ് മാര്‍ഗ്ഗിലെ മുപ്പതാം നമ്പര്‍ വസതി ജനസംഘത്തിന്റെ ഓഫീസാക്കി. ദീനദയാല്‍ ഉപാധ്യായയുടെ ഭൗതികദേഹവുമായി വിലാപയാത്ര ആരംഭിച്ചത് ഇവിടെ നിന്നായിരുന്നു.മുതിര്‍ന്ന നേതാക്കളായ എല്‍.കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, വെങ്കയ്യ നായിഡു, രാജ്‌നാഥ്‌സിങ് നിതിന്‍ ഗഡ്ക്കരി, അനന്ത്കുമാര്‍, രാംലാല്‍ എന്നിവര്‍ ഭൂമിപൂജയില്‍ പങ്കെടുത്തു.
Post Your Comments