USA

ഏഷ്യൻ മൂൺ ഫെസ്റ്റിവലിൽ മോഹിനിയാട്ടവുമായി ശ്രീജ ജയശങ്കർ

മനുനായർ

ക്വിൻസി: ക്വിൻസിഏഷ്യൻ റിസോഴ്സ് സംഘടിപ്പിക്കുന്നഏഷ്യൻ മൂൺ ഫെസ്റ്റിവലിൽ ഇന്ത്യൻ പ്രാതിനിധ്യമായി പ്രമുഖനർത്തകി ശ്രീജ ജയശങ്കറിന്റെ നൃത്തം അരങ്ങേറുന്നു. ഞാറാഴ്ച ഓഗസ്റ്റ് 21ന് ക്വിൻസിയിലുള്ള എം.ബി.ടി.എ. യാണ് ആഘോഷങ്ങൾക്ക് വേദിയാകുന്നത്.

sreeja3

ചൈനയിലെ പരമ്പരാഗത വിളവെടുപ്പ് ഉത്സവമാണ് മൂണ്‍ ഫെസ്റ്റിവല്‍. ചന്ദ്രന്റെ വ്യതിയാനത്തിന് ഋതുഭേദവുമായി വളരെ അടുത്തബന്ധമുണ്ടെന്ന് ചൈനക്കാർ വിശ്വസിക്കുന്നു. പൂര്‍ണചന്ദ്രന്‍ ഉദിച്ചു നില്‍ക്കുമ്പോള്‍ കുടുംബാംഗങ്ങളും കൂട്ടുകാരുംഒത്തുകൂടി ഭക്ഷണം കഴിക്കുകയും അഘോഷിക്കുകയും ചെയ്യുന്ന അവസരമാണിത്. ശരത്കാലത്തിന്റെ മുന്നോടിയായി നടക്കുന്ന ഈ ഉത്സവത്തിൽ വിവിധ ഏഷ്യൻ രാജ്യങ്ങളെ പ്രതിനിധീകരിച്ചു കൊണ്ട് കലാകാരന്മാർ അവതരിപ്പിക്കുന്ന വൈവിധൃമാ൪ന്ന കലാസാംസ്കാരിക പരിപാടികള്‍ അരങ്ങേറും. കൂടാതെ ഡ്രാഗണ്‍ നൃത്തം, ലയണ്‍ ഡാന്‍സ് വസ്ത്രങ്ങളുടേയും ആഭരണങ്ങളുടേയും മറ്റ് കര കൌശല വസ്തുക്കളുടേയും പ്രദ൪ശനം,ഭക്ഷണശാലകള്‍ ,സന്നദ്ധ സംഘടനകളുടെ ബൂത്തുകള്‍ കുട്ടികള്‍ക്ക് വേണ്ടി പ്രത്യേക കലാകായിക മത്സരങ്ങള്‍ എന്നിവ ഒരുദിവസം നീണ്ടു നില്‍ക്കുന്ന മേളയുടെ ഭാഗമാണ്.

വര്‍ണ്ണപൊലിമയാര്‍ന്ന ഈ വിസ്മയ കാഴ്ച്ചകള്‍ക്കൊപ്പം കലാകേരളത്തിന്റെ ഒരേയൊരു ശാസ്ത്രീയ സ്ത്രീ നൃത്തകലയായ മോഹിനിയാട്ടവും ഭരതനാട്യവും സമന്വയിപ്പിച്ച് സ്വന്തമായി ചിട്ടപ്പെടുത്തിയ നൃത്താവതരണവുമായി എത്തുകയാണ് ശ്രീജ ജയശങ്കർ.

Sreeja1

കഴിഞ്ഞ നാലുവർഷമായി ക്വിൻസിയിൽ കുടുംബസമേതം താമസിക്കുന്ന ശ്രീജ ഈ കുറഞ്ഞകാലയളവിനുള്ളിൽ അമേരിക്കയിലെ വിവിധസ്റ്റേജുകളിൽ നൃത്തപരിപാടികള്‍ ചിട്ടപ്പെടുത്തി അവതരിപ്പിച്ച് കാണികളുടെ പ്രശംസപിടിച്ചു പറ്റുപറ്റിയിട്ടുണ്ട്. വളരെ ചെറിയ പ്രായംമുതൽ പ്രഗത്ഭരും പ്രശദ്ധരുമായ അധ്യാപകരുടെ ശിക്ഷണത്തിൽ ഭരതനാട്യം ,മോഹിനിയാട്ടം ,കുച്ചിപ്പുടി, കഥകളി എന്നീ നൃത്തരൂപങ്ങൾ ശാസ്ത്രീയമായി അഭ്യസിച്ചിട്ടുണ്ട്. കൂടാതെവിവിധ ഇൻഡോ അമേരിക്കൻ കലാസാംസ്കാരിക സംഘടനകളുടെ ഭാഗമായി നിരവധി നൃത്തങ്ങൾ ചിട്ടപ്പെടുത്തി അവതരിപ്പിക്കുകയും, വിവിധകലാമത്സരങ്ങളുടെ വിധികർത്താവ്, നൃത്തസംവിധായിക എന്നീനിലകളിൽ പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട്. നൃത്തം ജീവശ്വാസമാക്കിയ അതിനായി ആഘോരാത്രം യത്നിക്കുന്ന ശ്രീജ, നൃത്തത്തിലൂടെ ഇന്ത്യയുടെ കലാസാംസ്കാരിക പൈതൃകംലോകത്തിനുമുന്നിൽപരിചയപ്പെടുത്തുവാനും അതിലൂടെ പുത്തൻതലമുറയ്ക്ക് അറിവ്പകരാനും ആഗ്രഹിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button