തിരുവനന്തപുരം: ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവലിന്റെ തിരുവനന്തപുരം വിമാനത്താവളത്തിലെ സുരക്ഷാപ്പഴുതുകള്‍ അടയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കി. ഡോവലിന്‍റെ നിർദ്ദേശപ്രകാരം തിരുവനന്തപുരം വിമാനത്താവളത്തിലെ സുരക്ഷാപഴുതുകൾ കണ്ടെത്താൻ സെക്യൂരിറ്റി ഓഡിറ്റ് നടത്തും.
വിമാനത്താവളത്തിന്‍റെ സുരക്ഷാ ചുമതലയുള്ള സി.ഐ.എസ്.എഫ് കേന്ദ്രത്തിന് ലഭിച്ച ഒരു റിപ്പോർട്ട് അനുസരിച്ച് നഗരത്തിന് തൊട്ടടുത്തുള്ള വിമാനത്താവളത്തിന് നേര്‍ക്ക് നഗരമേഖലയിൽ നിന്ന്തന്നെ ആക്രമണമുണ്ടായേക്കും എന്ന് മനസിലാക്കിയതിനെത്തുടര്‍ന്നാണിത്. വിമാനത്താവളത്തിലെയും പരിസരത്തേയുമടക്കം സുരക്ഷാ വീഴ്ചകൾ ഇല്ലാതാക്കാനും അത്യാധുനിക സുരക്ഷാ പരിശോധനകൾ ഏർപ്പെടുത്താനുമാണ് ഇപ്പോള്‍ നിര്‍ദ്ദേശം വന്നിരിക്കുന്നത്. സെക്യൂരിറ്റി ഓഡിറ്റ് നടത്താനുള്ള ഉത്തരവ് കേന്ദ്ര-ആഭ്യന്തര, വ്യോമയാന മന്ത്രാലയങ്ങളും പുറത്തിറക്കി.
Post Your Comments